മതബോധന ദിനം ആഘോഷിച്ചു
Tuesday, February 23, 2016 8:28 AM IST
ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തില്‍ മതബോധന ദിനാഘോഷം സംഘടിപ്പിച്ചു. വികാരി ഫാ. പോള്‍ തേക്കാനത്ത് അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. തോമസ് തേനാട്ടില്‍ ആശംസകളര്‍പ്പിച്ചു.

മുഖ്യാധ്യാപകന്‍ ജോമി ഏബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.