ചെറുപുഷ്പ മിഷന്‍ലീഗ് വാര്‍ഷികാഘോഷം
Tuesday, February 23, 2016 8:28 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതയിലെ ചെറുപുഷ്പ മിഷന്‍ലീഗ് വാര്‍ഷികാഘോഷം ഹുളിമാവ് സാന്തോം ദേവാലയത്തില്‍ നടത്തി. കുഞ്ഞുമിഷണറിമാരുടെ റാലിയോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. മാണ്ഡ്യ രൂപത വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. മതബോധന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. തോമസ് ഇരുമ്പുകുത്തി സിഎംഐ മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. സജി പരിയപ്പനാല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി പയ്യപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിനോടനുബന്ധിച്ച് മിഷന്‍ലീഗ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ടൈറ്റസ് തോമസ് ' കരുണയുടെ വര്‍ഷവും മിഷന്‍ലീഗിന്റെ പ്രസക്തിയും' എന്ന വിഷയത്തില്‍ ക്ളാസും വീഡിയോ പ്രദര്‍ശനവും നടത്തി. വിശുദ്ധയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരവും മിഷന്‍ ആന്തം മത്സരവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക് തോമസ് മാത്യു, മീര ജോര്‍ജ്, ജിനി ജോയിക്കുട്ടി, ഹുളിമാവ് സാന്തോം പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.