വരള്‍ച്ച: കേന്ദ്രസംഘം എത്തും
Wednesday, February 24, 2016 10:20 AM IST
ബംഗളൂരു: ഉത്തരകര്‍ണാടകയിലെ വരള്‍ച്ചാക്കെടുതി വിലയിരുത്താന്‍ ഈമാസം 23ന് കേന്ദ്രത്തില്‍ നിന്നു മൂന്നു വിദഗ്ധസംഘങ്ങള്‍ സംസ്ഥാനത്തെത്തും.

വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം 23ന് ബിദാറിലും 24ന് ബലാഗവിയിലും 25ന് ധര്‍വാഡിലുമെത്തി കൃഷിനാശം വിലയിരുത്തും. 26ന് ബംഗളൂരുവില്‍ സംസ്ഥാന റവന്യൂ, കൃഷിവകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ വരള്‍ച്ചാക്കെടുതി നേരിടുന്നതിന് സംസ്ഥാനം കേന്ദ്രത്തോട് 1,417 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഏകദേശം 7,209 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്.