പ്ളാസ്റിക് വിമുക്ത നഗരമാകാന്‍ മൈസൂരു ഒരുങ്ങുന്നു
Thursday, February 25, 2016 7:13 AM IST
മൈസൂരു: ശുചിത്വനഗരമെന്ന ഖ്യാതി നേടിയ മൈസൂരു ഇനി പ്ളാസ്റിക് വിമുക്ത നഗരമാകാനൊരുങ്ങുന്നു. പ്രധാന സ്ഥലങ്ങളില്‍ പ്ളാസ്റിക് സാധനങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് മൈസൂരു കോര്‍പറേഷന്‍. ചാമുണ്ഡിമല, മൃഗശാല, കോര്‍പറേഷന്‍ ഓഫീസ് എന്നിവിടങ്ങള്‍ ഇപ്പോള്‍ത്തന്നെ പ്ളാസ്റിക് വിമുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്ളാസ്റിക് നിര്‍മിത വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന സന്ദേശവുമായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. കടകളില്‍ നിന്ന് പ്ളാസ്റിക് സഞ്ചികളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനു പകരം കടലാസ്, തുണി സഞ്ചികള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.