ഫീഡസ് ഇന്ത്യ സൊസൈറ്റി ബാലസംഗമം
Saturday, February 27, 2016 8:44 AM IST
ബംഗളൂരു: കുമ്പല്‍ഗോഡ് മയിലിക്കല്ലില്‍ സ്ഥിതിചെയ്യുന്ന എംഎസ്എഫ്എസ് വൈദികരുടെ സന്നദ്ധസംഘടനയായ ഫീഡസ് ഇന്ത്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലസംഗമം ആഘോഷിച്ചു. കന്നഡ സിനിമാ താരം പ്രിയാ ഹസന്‍ മുഖ്യാതിഥിയായിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആയിരത്തോളം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഫീഡസ് ഇന്ത്യ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോയി വാഴപ്പള്ളില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാ. റിജു വാഴപ്പറമ്പില്‍ പ്രസംഗിച്ചു.