മാര്‍ ആന്റണി കരിയിലിന് സ്വീകരണം
Saturday, February 27, 2016 8:45 AM IST
ബംഗളൂരു: ഇടയസന്ദര്‍ശനത്തിനെത്തിയ മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിന് ഹെബ്ബഗോഡി വ്യാകുലമാതാ ദേവാലയത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം ഇടവകയിലെ ഭക്തസംഘടനകളും കൌണ്‍സില്‍ അംഗങ്ങളുമായും അദ്ദേഹം സംവദിച്ചു. വികാരി ഫാ. ലാലു തടത്തിലാങ്കല്‍ നേതൃത്വം നല്കി.