ബ്രിസ്ബെയ്നില്‍ നോമ്പുകാല ധ്യാനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, March 2, 2016 5:47 AM IST
ബ്രിസ്ബെയ്ന്‍: മൌണ്ട് ഗ്രാവറ്റ് ക്രീക് റോഡിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയും പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ നേതൃത്വം നല്‍കുന്ന ആത്മാഭിഷേക ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. പീറ്റര്‍ കാവുംപുറം ട്രസ്റിമാരായ സിബി ജോസഫ്, ജോളി കെ. പൌലോസ് എന്നിവര്‍ അറിയിച്ചു.

മാര്‍ച്ച് 11നു (വെള്ളി) വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെയും 12 നു (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയും 13നു രാവിലെ 11 മുതല്‍ രാത്രി ഏഴു വരെയുമാണ് ധ്യാനം.

ബ്രിസ്ബെയ്ന്‍ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക ധ്യാനത്തിലേക്ക് എല്ലാ ഇടവകാംഗങ്ങളേയും വിശ്വാസികളേയും പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ സ്വാഗതം ചെയ്തു.

ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കും. ദൂര സ്ഥലങ്ങളില്‍നിന്നും വരുന്നവര്‍ക്ക് താമസ സൌകര്യം ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ഫാ. പീറ്റര്‍ കാവുംപുറം 0490 037842, സിബി ജോസഫ് 0470 250 291, ജോളി കെ. പൌലോസ് 0470 527 464, ഹണി പൈനേടത്ത് 0426262001, സൈമണ്‍ മുളംഗനി 0419176925.

വിലാസം: ഏൃലലസ ഛൃവീേറീഃ ഇവൌൃരവ 269 ഇൃലലസ ഞീമറ, ങീൌി ഏൃമ്മ ഋമ.

റിപ്പോര്‍ട്ട്: ടോം ജോസഫ്