3,500 പുതിയ ബസുകള്‍ അനുവദിക്കണം:ബിഎംടിസി
Thursday, March 3, 2016 6:16 AM IST
ബംഗളൂരു: നഗരത്തില്‍ 3,500 പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ബിബിഎംപി സര്‍ക്കാരിന് കത്തു നല്കി. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് ബിഎംടിസിയുടെ ആവശ്യം. ബിഎംടിസിയുടെ 6,418 ബസുകളിലായി ദിനംപ്രതി ഏകദേശം 51 ലക്ഷം യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന നേരിടാന്‍ കൂടുതല്‍ ബസുകള്‍ അടിയന്തരമായി അനുവദിക്കണമെന്നും കത്തില്‍ പറയുന്നു. അടുത്ത രണ്ടു വര്‍ഷത്തില്‍ നഗരത്തിലുണ്ടാകുന്ന ജനസംഖ്യാ വര്‍ധന കൂടി കണക്കിലെടുത്താണ് ഈ ആവശ്യമുന്നയിച്ചതെന്ന് ബിഎംടിസി ചീഫ് ട്രാഫിക് മാനേജര്‍ ബി.സി. രേണുകേശ്വര്‍ പറഞ്ഞു. ജയനഗര്‍, ജെപി നഗര്‍, ബിടിഎം ലേഔട്ട്, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, സര്‍ജാപുര്‍, വൈറ്റ്ഫീല്‍ഡ്, മഹാദേവപുര, കൃഷ്ണരാജപുര എന്നിവിടങ്ങളിലുള്ളവരാണ് ബസുകളുടെ അഭാവം മൂലം ദുരിതമനുഭവിക്കുന്നത്.