എന്റെ അവയവങ്ങളെ ദാനം ചെയ്യണേ...
Friday, March 4, 2016 5:21 AM IST
വയറിന് താഴേക്ക് മുഴുവനായും അറ്റുപോയി, മറുഭാഗവുമായി ഏറ്റവും നിസ്സഹായവും ഭയാനകവുമായ അവസ്ഥയില്‍ കണ്ണുപൊത്തിക്കിടക്കുന്ന ഒരു ചിത്രം മനുഷ്യമനസുകളില്‍ നിന്നും അത്ര പെട്ടെന്ന് മാഞ്ഞുപോകില്ല. ഇരുപതു മിനിറ്റുകളോളം നീണ്ട വേദനാജനകമായ നിമിഷങ്ങളോടെയുള്ള ജീവിതം നിലച്ചത് അവസാനമായി മാതാപിതാക്കളോട് യാത്ര ചോദിക്കുകയും തന്റെ അവയവങ്ങളെ ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുമാണ്.

ഫെബ്രുവരി 17-ന് തുമകുരു-ബംഗളൂരു റോഡില്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച ഹരീഷ് നഞ്ചപ്പയുടെ (23) അഭ്യര്‍ഥനയാണിത്. മനുഷ്യമനസ്സുകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത പീഢാനുഭവത്തിലൂടെ കടന്നുപോയതാണ് അദ്ദേഹത്തിന്റെ അവസാന ഇരുപത് മിനിറ്റുകള്‍. തികഞ്ഞ മനസാന്നിധ്യത്തിനും മരണവേദന അനുഭവിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ തുനിഞ്ഞവന്‍, ചുറ്റുപാടും കാഴ്ചക്കാരായി നിന്നവരുടെ നിസംഗത തളര്‍ത്താതെ നന്മ ചെയ്ത ധീര മനുഷ്യസ്നേഹി.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഈ വാര്‍ത്ത നമ്മുടെ കണ്ണുകള്‍ നിറച്ചുവെങ്കില്‍, ഹൃദയത്തില്‍ നോവുണര്‍ത്തിയെങ്കില്‍, ഇതൊരു അനുഭവമായി കാണുക. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതില്‍ നമ്മുടെ കുറ്റകരമായ നിസ്സംഗത വെടിയുവാനും മനുഷ്യജീവിതങ്ങളെ രക്ഷിക്കുവാന്‍ നമ്മുടെ അവയവങ്ങളെ ദാനം ചെയ്യുവാനും ഹാരീഷ് നഞ്ചപ്പയുടെ ജീവിതം നമുക്ക് പ്രചോദനമായാല്‍...

ദീപിക വായനക്കാരുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. ബന്ധപ്പെടുക.

ദീപിക ഹെല്‍പ് ലൈന്‍ ഫോണ്‍: 080-41157177

ഇ-മെയില്‍: യമിഴമഹീൃലിലം@റലലുശസമ.രീാ