ലാല്‍ബാഗില്‍ മുന്തിരി-തണ്ണിമത്തന്‍ മേള
Saturday, March 5, 2016 8:49 AM IST
ബംഗളൂരു: ലാല്‍ബാഗില്‍ ആരംഭിച്ച മുന്തിരി- തണ്ണിമത്തന്‍ മേള ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമാകുന്നു. ഹോപ്കോംസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മേള രണ്ടു മാസം നീളും. മുന്തിരി, ആപ്പിള്‍, തണ്ണിമത്തന്‍ എന്നിവയാണ് മേളയിലെ പ്രധാന ഇനങ്ങള്‍. കര്‍ണാടകയില്‍ നിന്നുള്ള മുന്തിരിയുടെ വൈവിധ്യങ്ങളും മേളയിലുണ്ട്. ഇവയ്ക്കൊപ്പം ഓറഞ്ച്, സപ്പോട്ട, പേരയ്ക്ക, വാഴപ്പഴം തുടങ്ങി അമ്പതിലധികം പഴവര്‍ഗങ്ങളും വില്പനയ്ക്കു വച്ചിട്ടുണ്ട്. എല്ലാ ഇനങ്ങള്‍ക്കും 10 ശതമാനം വിലക്കുറവുമുണ്ട്.

കാര്‍ഷിക മേഖലകളായ ബംഗളൂരു റൂറല്‍, രാമനഗര, ചിക്കബല്ലാപുര്‍, കോലാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വിളകള്‍ മേളയില്‍ വില്പനയ്ക്കു വച്ചിട്ടുണ്ട്.

നഗരത്തിലെ ഹോപ്കോംസിന്റെ വിവിധ ശാഖകളിലും മുന്തിരി- തണ്ണിമത്തന്‍ മേള ആരംഭിച്ചിട്ടുണ്ട്. ഇവയ്ക്ക് 10 ശതമാനം വിലക്കുറവുണ്ട്. വിജയപുര ബാഗല്‍കോട്ട്, കൊപ്പാല്‍, ഗദഗ്, ബെലഗാവി ജില്ലകളില്‍ നിന്നുള്ള മുന്തിരി ഇനങ്ങള്‍ ഇവിടങ്ങളില്‍ ലഭിക്കും.