ജ്വാലോത്സവം മാര്‍ച്ച് 12ന്
Monday, March 7, 2016 7:04 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ മലയാളികളുടെ സാംസ്കാരികോത്സവം ജ്വാലോത്സവം മാര്‍ച്ച് 12നു (ശനി) നടക്കും. വൈകുന്നേരം ഫോറസ്റ് ലേക്ക് സെന്റ് ജോണ്‍സ് ഇന്റര്‍നാഷണല്‍ കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ അരങ്ങേറുക.

ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ എ. അജയകുമാര്‍ വിശിഷ്ടാതിഥിയായിരിക്കുന്ന ചടങ്ങില്‍ ക്യൂന്‍സ്ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി മാര്‍ക്ക് ബെയ്ലി, ബ്രിസ്ബെയ്ന്‍ സിറ്റി കൌണ്‍സില്‍ ചെയര്‍മാന്‍ ഏയ്ഞ്ചല എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

ചലച്ചിത്ര നടനും സംവിധായകനുമായ വിനീത് കുമാര്‍, പിന്നണി ഗായകന്‍ ബിജു നാരായണന്‍, കവി മുരുകന്‍ കാട്ടാക്കട, സോപാന ഗായകന്‍ ഞരളത്ത് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

റിപ്പോര്‍ട്ട്: കെ.പി. ജഗജീവ് കുമാര്‍