നൈപുണ്യ നിപുണന പദ്ധതി
Monday, March 7, 2016 7:33 AM IST
ക്രൈസ്തവ സമുദായാംഗങ്ങളുടെ ക്ഷേമത്തിനായി കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യാലയത്തില്‍ക്കൂടി നടപ്പാക്കി വരുന്ന പദ്ധതിയാണ് ക്രൈസ്തവ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്ത, സ്വന്തമായി തൊഴില്‍ ചെയ്തു ജീവിക്കാനും ഉപകരിക്കുന്ന പരിശീലന പദ്ധതിയായ നൈപുണ്യ നിപുണന പദ്ധതി. ക്രൈസ്തവ വിദ്യാര്‍ഥികളുടെ അഭിരുചിയും വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാനമാക്കി കമ്പ്യൂട്ടര്‍, കോള്‍സെന്റര്‍, ആനിമേഷന്‍, ബിപിഒ എന്നീ ട്രേഡുകളില്‍ പരിശീലനം കൊടുത്തുവരുന്നു. പ്രതിമാസം 500 രൂപ വീതം സ്റൈപ്പന്‍ഡ് ആയി പരിശീലന കാലയളവില്‍ ലഭിക്കുന്നതായിരിക്കും.

പരിശീലനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

1) പൂരിപ്പിച്ച അപേക്ഷ. (അപേക്ഷ ഫോം, ജില്ലാ ന്യൂനപക്ഷ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്)

2) റവന്യു അധികാരികളില്‍ നിന്നും ലഭിക്കുന്ന ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (മാതാപിതാക്കളുടെ വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കണം) ജില്ലാ റവന്യു ഓഫീസില്‍ നിന്നും 3ആ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

3) വയസ് 18 നും 35നും ഇടയില്‍ ആയിരിക്കണം. വയസ് തെളിയിക്കാന്‍ സാധിക്കുന്ന സര്‍ട്ടിഫിക്കറ്റ്

4) വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

മേല്‍പ്പറഞ്ഞ രേഖകളും പൂരിപ്പിച്ച അപേക്ഷാഫോം, ജില്ലാ ന്യൂനപക്ഷ കാര്യാലയത്തില്‍ സമര്‍പ്പിച്ചാല്‍ ക്രൈസ്തവ യുവാക്കള്‍ക്കും യുവതികള്‍ക്കും സ്റൈപ്പന്‍ഡോടു കൂടി പരിശീലനവും തുടര്‍ന്ന് തൊഴില്‍ ലഭിക്കുന്നതിനുള്ള സഹായവും ലഭിക്കുന്നതാണ്.

ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കുള്ള ഉത്തേജന സ്കോളര്‍ഷിപ്പ്

ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ളാസിനു ശേഷം തുടര്‍വിദ്യാഭ്യാസത്തിനു പ്രോത്സാഹനം കൊടുക്കാനായി കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യാലയത്തിലൂടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് ഉത്തേജന സ്കോളര്‍ഷിപ്പ്. മൂന്നു വിഭാഗമായാണ് ഇപ്പോള്‍ ഉത്തേജന സ്കോളര്‍ഷിപ്പ് നടത്തിവരുന്നത്.

1) പത്താം ക്ളാസിനു ശേഷം പിയുസി ഒന്നാം വര്‍ഷം പഠിക്കുന്ന കുട്ടികള്‍ക്ക് 3,000 രൂപ.

2) പിയുസി പാസായതിനു ശേഷം ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന കുട്ടികള്‍ക്ക് 4,000 രൂപ.

3) ഡിഗ്രി പാസായതിനു ശേഷം പോസ്റ്റ് ഗ്രാജുവേഷന്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപ.

ക്രൈസ്തവ വിദ്യാര്‍ഥികള്‍ അവരവര്‍ പഠിക്കുന്ന കോളജില്‍ കൂടിയായിരിക്കണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ഥികള്‍ ആദ്യപരീക്ഷയില്‍ തന്നെ പാസായവരായിരിക്കണം. മുന്‍വര്‍ഷത്തെ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സ്കോളര്‍ഷിപ്പിനു അര്‍ഹതയുണ്ടാവുക. ഉദാഹരണത്തിന് പിയുസി ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് പത്താം ക്ളാസിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും, ഡിഗ്രി പഠിക്കുന്നവര്‍ക്ക് പിയുസി പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും, പിജി പഠിക്കുന്നവര്‍ക്ക് ഡിഗ്രി പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് അര്‍ഹത നേടുക. അപേക്ഷ ഫോം ംംം.ഴീസറീാ.സമൃ.ിശര.ശി എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അധ്യയനവര്‍ഷത്തില്‍, ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ഇതിന്റെ ഉത്തരവ് പ്രതീക്ഷിക്കാം.

മത്സരപരീക്ഷകള്‍ക്കുള്ള പരിശീലന ക്ളാസുകള്‍ (ഡജടഇ/ഗജടഇ/ഇഋഠ)

ക്രൈസ്തവ വിദ്യാര്‍ഥികളെ ഡജടഇ/ഗജടഇ/ആമിസശിഴ ലഃമാ എന്നീ മത്സരപരീക്ഷകളില്‍ വിജയിയാകാനും ജോലി സമ്പാദിക്കാനുമുള്ള മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യാലയത്തിലൂടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് ഇത്. പിയുസി കഴിഞ്ഞ് എംബിബിഎസ്, ബിഡിഎസ്, എന്‍ജിനിയറിംഗ് മേഖലകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നടത്തുന്ന സിഇടി പരിശീലന കോഴ്സിനും ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് ചേരാവുന്നതാണ്. ഉയര്‍ന്ന നിലവാരമുള്ള പ്രമുഖ പരിശീലന കേന്ദ്രങ്ങള്‍ വഴിയാണ് ക്ളാസുകള്‍ സംഘടിപ്പിക്കുക. പരിശീലനം ലഭിക്കാന്‍ താഴെ പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കേണ്ടതാണ്.

1) എസ്സി/എസ്ടി പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്.

2) മറ്റു ക്രൈസ്തവ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്.

3) വയസ്, മത്സരപരീക്ഷകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ ആയിരിക്കണം.

4) പൂരിപ്പിച്ച അപേക്ഷ ജില്ലാ ന്യൂനപക്ഷ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

സെലക്ഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിനുള്ള കോച്ചിംഗ് ഫീസ് ന്യൂനപക്ഷ കാര്യാലയം കൊടുക്കുന്നതാണ്.

പരിശീലന കാലയളവില്‍ ബംഗളൂരു റവന്യൂ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് 4,000 രൂപാ വീതം പ്രതിമാസം ലഭിക്കുന്നതാണ് (കൂടിയ കാലാവധി ഏഴു മാസം). ബംഗളൂരുവിനു പുറത്തു നിന്നുള്ളവര്‍ക്ക് 6,000 രൂപയും, ഡല്‍ഹിയിലെ അംഗീകൃത പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്നവര്‍ക്ക് 13,000 രൂപയും പ്രതിമാസം സ്റൈപ്പന്‍ഡ് ആയി ലഭിക്കുന്നതാണ്.

അടുത്തയാഴ്ച: ക്രൈസ്തവ വനിതകള്‍ക്ക് വിവാഹചിലവിനുള്ള സാമ്പത്തിക സഹായം

തയാറാക്കിയത ്: ഫിലിപ്പ് മാത്യു,
ഒലഹു ഉലസെ, ഉലലുശസമ ആമിഴമഹീൃല
ജവ: 08041157177, ഋാമശഹ: യമിഴമഹീൃലിലം@റലലുശസമ.രീാ