കര്‍ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കും സ്വീകരണം
Monday, March 7, 2016 7:35 AM IST
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ബംഗളൂരുവില്‍ നടക്കുന്ന 32-ാമത് പ്ളീനറി അസംബ്ളിയില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കും കസവനഹള്ളി സെന്റ് നോര്‍ബര്‍ട്ട് ദേവാലയത്തില്‍ നാളെ വൈകുന്നേരം 7.30ന് സ്വീകരണം നല്കും. സിബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപരിശീലന സ്ഥാപനമായ നിസ്കോര്‍ട്ടിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാധ്യമപരിശീലനരംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നതിനുള്ള ധനശേഖരണാര്‍ഥവുമാണ് നിസ്കോര്‍ട്ട്-സെറാത്ത എന്ന പേരില്‍ ഇടവകജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.

സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഉള്‍പ്പെടെ ആര്‍ച്ച് ബിഷപ്പുമാരും ബിഷപ്പുമാരും അടക്കം പതിനഞ്ചോളം മെത്രാന്മാര്‍ പങ്കെടുക്കുമെന്ന് നിസ്കോര്‍ട്ട് ഡയറക്ടര്‍ ഫാ. ജോസ് മുരിക്കന്‍ ഒ.പ്രേം അറിയിച്ചു.