സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ്
Tuesday, March 8, 2016 5:59 AM IST
ബംഗളൂരു: വിജയനഗര്‍ മേരിമാതാ ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തില്‍ നാഗര്‍ഭാവി ധനുഷ് ആശുപത്രിയുടെയും വിജയനഗര്‍ മധു ആശുപത്രിയുടെയും സഹകരണത്തോടെ സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും എസ്കെ രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 12.30 വരെ സെന്റ് ക്ളാരറ്റ് ഹാളില്‍ വച്ചാണ് ക്യാമ്പ് നടത്തുന്നത്. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 9448468990 (കെ.എസ്. ജയിംസ്), 9986427129 (അനീഷ് ജോര്‍ജ്).