മൈസൂരു മൃഗശാലയില്‍ പാര്‍ക്കിംഗ് സൌകര്യം
Tuesday, March 8, 2016 6:02 AM IST
മൈസൂരു: മൈസൂരു മൃഗശാലയിലെത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമൊരുക്കുന്നു.

ഇതിനായുള്ള പാര്‍ക്കിംഗ് ലോട്ടിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു.

പാര്‍ക്കിംഗ് സൌകര്യത്തിനായി മൈസൂരു ജില്ലാ ഭരണകൂടവും കര്‍ണാടക പ്രദര്‍ശന അഥോറിറ്റിയും പോലീസ് വകുപ്പും സംയുക്തമായി സര്‍വേ നടത്തി ദസറ പ്രദര്‍ശന മൈതാനിയില്‍ സ്ഥലം കണ്െടത്തിയിരുന്നു.