നോര്‍ക്ക നഴ്സിംഗ് റിക്രൂട്ട്മെന്റ് ഒമ്പതിനും പത്തിനും
Wednesday, March 9, 2016 5:57 AM IST
ബംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ ഒന്‍പതിനും പത്തിനും നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നു. ഇ്ന്‍ഫന്‍ട്രി റോഡിലെ മൊണാര്‍ക് ലക്്ഷ്വര്‍ ഹോട്ടലില്‍ രാവിലെ 8.30 മുതല്‍ 12 വരെയാണ് ഇന്റര്‍വ്യൂ. റിയാദിലുള്ള ഡയാവെറം എബി ഹോസ്പിറ്റലിലേക്കു നടത്തുന്ന റിക്രൂട്ട്മെന്റിലൂടെ 40 വനിതകളെയും 20 പുരുഷന്മാരെയും തെരഞ്ഞെടുക്കും. ജിഎന്‍എം, ബിഎസ്സി നഴ്സിംഗ് യോഗ്യതയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ആറുമാസമെങ്കിലും ഹീമോഡയാലിസിസ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ടായിരിക്കണം. പ്രോമെട്രിക് പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ ആര്‍.എസ്. കണ്ണന്‍ അറിയിച്ചു. ംംം.ഷീയ.ിീൃസ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ംംം.ിീൃസമൃീീ.ില എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ടോള്‍ഫ്രീ നമ്പര്‍: 1800-425-3939.

ഇതുവരെ ഓണ്‍ലൈനില്‍ 62 പേരാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്. കണ്‍ഫര്‍മേഷന്‍ ഇ-മെയില്‍ ലഭിച്ചതിന്റെ രജിസ്റര്‍ നമ്പര്‍ സഹിതമാണ് ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവിന് എത്തേണ്ടതെന്ന് നോര്‍ക്ക ഡവലപ്മെന്റ് ഓഫീസര്‍ ട്രീസ തോമസ് അറിയിച്ചു.