ഡീക്കന്‍പട്ടം സ്വീകരിച്ചു
Wednesday, March 9, 2016 5:58 AM IST
ബംഗളൂരു: എംഎസ്എഫ്എഫ് സഭയുടെ ദൈവശാസ്ത്ര പഠനകേന്ദ്രമായ തേജസ് വിദ്യാപീഠത്തില്‍ നിന്നും ഏഴു വൈദികവിദ്യാര്‍ഥികള്‍ ഡീക്കന്‍പട്ടം സ്വീകരിച്ചു. കൈവയ്പു ശുശ്രൂഷയ്ക്ക് ഗുല്‍ബര്‍ഗ രൂപതാധ്യക്ഷന്‍ ഡോ. റോബര്‍ട്ട് മിറാന്‍ഡ് മുഖ്യകാര്‍മികത്വം വഹിച്ചു. എംഎസ്എഫ്എസ് സൌത്ത് വെസ്റ് ഇന്ത്യ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി കൂറ്റനാല്‍, സൌത്ത് ഈസ്റ് പ്രോവിന്‍സിന്റെ പ്രതിനിധി ഫാ. ജോര്‍ജ് കൂറ്റിനാല്‍, ആശീര്‍വനം ആശ്രമത്തിന്റെ പ്രിയോര്‍ ഫാ. ജെറോം നടുവിലത്താനിയില്‍, തേജസ് വിദ്യാപീഠം റെക്ടര്‍ ഫാ. മാത്യു കുളത്തുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി.