സ്വര്‍ഗറാണി ദേവാലയത്തില്‍ ദമ്പതീസംഗമം നടത്ത
Wednesday, March 9, 2016 5:59 AM IST
ബംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ദേവാലയത്തില്‍ യംഗ് കപ്പിള്‍സ് അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ കരുണയുടെ വര്‍ഷം പ്രമാണിച്ച് ദമ്പതീസംഗമവും വിവാഹവാഗ്ദാന നവീകരണവും നടത്തി. ദിവ്യബലിക്ക് ഫാ. ടൈറ്റസ് തട്ടാമറ്റത്തില്‍ എസ്വിഡി മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ബിനു കുന്നത്ത് സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം നടത്തിയ വിവാഹവാഗ്ദാന നവീകരണത്തിന് ഫാ. ബിനു കുന്നത്ത് കാര്‍മികനായിരുന്നു.

തുടര്‍ന്ന് സ്വര്‍ഗറാണി സ്കൂള്‍ ഹാളില്‍ നടന്ന ആഘോഷം ഫാ. ബിനു കുന്നത്തും കണ്‍സള്‍ട്ടിംഗ് ബോഡി അംഗങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജി വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോമി തെങ്ങനാട്ട്, മജീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഫാ. ടൈറ്റസ് തട്ടാമറ്റത്തില്‍ ക്ളാസെടുത്തു. ഇന്ററാക്ടീവ് സെഷന് സ്വര്‍ഗറാണി കോണ്‍വന്റ് സുപ്പീരിയര്‍ സിസ്റര്‍ ആന്‍ മേരി എസ്വിഎം നേതൃത്വം നല്കി. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.