സ്വച്ഛഗൃഹത്തിലേക്ക് ഒരു ചുവടുവയ്പ്
Monday, March 14, 2016 6:17 AM IST
വഴിവിളക്കുകള്‍ -2 /തയാറാക്കിയത്: പ്രഫ. സെബാസ്റ്യന്‍ കോതനല്ലൂര്‍

'വീടു നന്നായാല്‍ നാടു നന്നായെ'ന്നു പഴമൊഴി. ഈ ചൊല്ല് സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി വീടു നന്നാക്കി നാടു നന്നാക്കാനുളള ദൃഢനിശ്ചയവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് വിന്‍സ് അഗസ്റ്റിന്‍! സ്വച്ഛഭാരത ശൈലിയില്‍ ഒരു 'സ്വച്ഛഗൃഹ' പദ്ധതിയാണ് വിന്‍സ് വിജയകരമായി നടപ്പാക്കിയത്. പദ്ധതിക്ക് ഒരു ചെലവുമില്ല. ആകെ വേണ്ടത് കുടുംബത്തിലുളള എല്ലാ അംഗങ്ങളുടെയും സഹകരണം മാത്രം.

അടുക്കളയിലെ മാലിന്യവും മിച്ചം വരുന്ന ഭക്ഷണപദാര്‍ഥങ്ങളും വളരെ ലളിതമായ രീതിയില്‍ ശേഖരിച്ച് അവയെ അടുക്കളത്തോട്ടത്തിലെ വളമായി മാറ്റിയെടുക്കാന്‍ വിന്‍സ് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് ഇന്ന് മാലിന്യസംസ്കരണം കീറാമുട്ടിയായി മാറിയ കുടുംബിനികള്‍ക്ക് ഏറെ ആശ്വാസം പകരുന്നത്.

സുഷിരമിട്ട് ഒന്നിനുമേല്‍ ഒന്നെന്ന ക്രമത്തില്‍ മൂന്നു മണ്‍കുടങ്ങളിലായി അടുക്കളമാലിന്യം സംസ്കരിച്ചെടുക്കുന്ന രീതിയാണിത്. മത്സ്യ-മാംസമൊഴികെയുളള പച്ച, ബ്രൌണ്‍ നിറങ്ങളിലുളള ഈര്‍പ്പമാലിന്യം ആദ്യകുടത്തിലാക്കി അതിന്റെ മേല്‍ ചകിരിയിടുന്നു. ഓരോ ദിവസത്തെയും മാലിന്യം ഇതേ രീതിയില്‍ സംഭരിച്ച് ചകിരിയിട്ടു മൂടുന്നു. കുടത്തിനു പകരം ബക്കറ്റിലും 'ബൊക്കാഷി' രീതിയില്‍ വിന്‍സ് നടത്തിയ പരീക്ഷണവും വിജയം കണ്ടു. രണ്ടു കുടങ്ങള്‍ക്കിടയില്‍ ഒരു സ്ട്രെയ്നര്‍ പേപ്പര്‍ മാത്രം വച്ചാല്‍ മതി. ഈര്‍പ്പം ഊറി പൊടിരൂപത്തില്‍ അവശേഷിക്കുന്ന വളം അടുക്കളത്തോട്ടത്തിലും മറ്റു കൃഷികള്‍ക്കും ഉപയോഗിക്കാവുന്നതിനാല്‍ രാസവളങ്ങളുടെ ഉപയോഗം പാടേ ഒഴിവാക്കാനുമാകുമെന്നാണ് വിന്‍സിന്റെ അഭിപ്രായം. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ടെറസിലുളള പൂന്തോട്ടത്തിനും ചട്ടികളില്‍ നടുന്ന പച്ചക്കറികള്‍ക്കും ഇത് ഉപയോഗിക്കാമെന്നുളളത് ഏറെ ആശ്വാസകരമാണ്.

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎയും അഡ്വര്‍ട്ടൈസിംഗില്‍ പോസ്റ്റ്ഗ്രാജ്വേഷനും കഴിഞ്ഞ് വെയ്സ്റ്റ് മാനേജ്മെന്റ് ആസ്പദമാക്കി 'ഠൃമവെ ക ഠവലൃല ശ ാീൃല ീ ഴമൃയമഴല വേമി ്യീൌ സിീം' എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മിക്കുന്ന തിരക്കിനിടയിലാണ് 'സ്വച്ഛഗൃഹം' എന്ന ആശയം വിന്‍സിന്റെ മനസിലെത്തുന്നത്. അമ്മ ചിന്നമ്മ അഗസ്റിനും സഹോദരി വിന്നിയ അഗസ്റിനും നല്‍കുന്ന പ്രോത്സാഹനവും അദ്ദേഹത്തിന് കൂടുതല്‍ കരുത്തു നല്‍കുന്നു.

ബംഗളൂരുവില്‍ ബിടിഎം ലേഔട്ടില്‍ താമസിക്കുന്ന വിന്‍സിന്റെ വീടും പരിസരങ്ങളും സമീപവാസികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നു. പലരും ഈ രീതി ഇതിനോടകം പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണങ്ങള്‍ക്കും ്വശുുലൃമൌഴീ@ഴാമശഹ. രീാവിലാസത്തില്‍ ചോദിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ളമരലയീീസ.രീാ/ൃമവൊശിറയെമിഴമഹീൃല എന്ന ഗ്രൂപ്പിലും ലഭ്യമാണ്.

ഇന്ത്യയുടെ ഭാവി യുവാക്കളിലാണ് എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ചെറുപ്പക്കാരന്റെ പുതിയ കാല്‍വയ്പ്. വൃത്തിയിലേക്ക് നടന്നുകയറാന്‍ പുതിയ തലമുറയെ ശീലിപ്പിക്കാന്‍ തന്റെ ശ്രമങ്ങള്‍ ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ് വിന്‍സ്.