മത്തിക്കരെ ദേവാലയത്തില്‍ തിരുനാളും ഊട്ടുനേര്‍ച്ചയും
Tuesday, March 15, 2016 5:22 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്യന്‍സ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേര്‍ച്ചയും 19നു നടക്കും.

വൈകുന്നേരം 5.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി ഫാ. ജോര്‍ജ് പേട്ടയില്‍ സിഎംഎഫ് മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിക്കു ശേഷം ദേവാലയം ചുറ്റി പ്രദക്ഷിണവും തുടര്‍ന്ന് നേര്‍ച്ച വിതരണവും നടക്കും.

തിരുക്കര്‍മങ്ങളിലും ഊട്ടുനേര്‍ച്ചയിലും പങ്കെടുക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ജോര്‍ജ് പേട്ടയില്‍, സഹവികാരി ഫാ. ജേക്കബ് കുന്നത്ത് എന്നിവര്‍ അറിയിച്ചു.