രക്തദാന ക്യാമ്പ് നടത്തി
Tuesday, March 15, 2016 5:23 AM IST
ബംഗളൂരു: വിജയനഗര്‍ മേരി മാതാ ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തില്‍ എസ്കെ ബ്ളഡ് ബാങ്ക്, ധനുഷ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും സൌജന്യ ആരോഗ്യപരിശോധനാ ക്യാമ്പും നടത്തി. 'രക്തദാനം ആരോഗ്യപ്രദം' എന്ന സന്ദേശവുമായി നടത്തിയ ക്യാമ്പില്‍ ഇടവകാംഗങ്ങളും മറ്റു സമീപവാസികളുമായ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

ക്യാമ്പിനു നാഗര്‍ഭാവി ധനുഷ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ലഭ്യമായിരുന്നു. പിതൃവേദി പ്രസിഡന്റ് പ്രഫ.കെ.എസ്. ജയിംസ്, സെക്രട്ടറി അനീഷ് ജോര്‍ജ്, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ അനൂപ് മാത്യു എന്നിവര്‍ നേതൃത്വം നല്കി.