സുവിശേഷസന്ദേശമായി കാരുണ്യവര്‍ഷ ബൈബിള്‍ ക്വിസ് മത്സരം
Tuesday, March 15, 2016 8:23 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയിലെ യുവജന പ്രസ്ഥാനമായ ഡിഎസ്വൈഎം ഗുഡ്ഗാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കാരുണ്യവര്‍ഷ ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

വിവിധ ഇടവകകളില്‍നിന്നായി 85 ടീമുകള്‍ പങ്കെടുത്ത മത്സരം ഫരീദാബാദ് രൂപത പ്രൊ. വികാരി ജനറാള്‍ ഫാ. പോള്‍ മാടശേരി ഉദ്ഘാടനം ചെയ്തു. ഇടവക അസി. വികാരി ഫാ. ഷിന്റോ കോലത്തുപടവില്‍ സിഎംഐ ആശംസനേര്‍ന്നു. അഗാധമായ പാണ്ഡിത്യവും അനുഭവസമ്പത്തും അവതരണ ശൈലിയും കൈമുതലായുള്ള രൂപത മതബോധന ഡയറക്ടര്‍ ഫാ. ജിജു തുരുത്തിക്കര ക്വിസ് മാസ്ററായി പങ്കെടുത്ത് മത്സരം ആവേശകരമാക്കി.

മത്സരത്തില്‍ അശോകവിഹാര്‍ സെന്റ് ജൂഡ് ഇടവക ഒന്നാം സ്ഥാനവും മയൂര്‍വിഹാര്‍ ഫെയ്സ്-3 അസംപ്ഷന്‍ ഫൊറോന ഇടവക രണ്ടാം സ്ഥാനവും ഫരീദാബാദ് ക്രിസ്തുരാജാ കത്തീഡ്രല്‍ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനത്തില്‍ സിസ്റര്‍ ഷേര്‍ളി എസ്ഡി, കെ.എ. തോമസ് (കൈക്കാരന്‍), ബിനു പോള്‍ (ഡിഎസ്വൈഎം പ്രസിഡന്റ്), ഷൈനി ദേവസ്യ (ഡിഎസ്വൈഎം സെക്രട്ടറി), കെ.എ. ജോസഫ് (പാരിഷ് കൌണ്‍സില്‍ സെക്രട്ടറി), ബിജു മാത്യു (മതബോധന ഹെഡ്മാസ്റര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു. ഡിഎസ്വൈഎം ഭാരവാഹികളായ അനു ബേബിച്ചന്‍, സച്ചിന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്