സിഡ്നി ആര്‍ട്ട് ലവേഴ്സ് പുരസ്കാരം കെ. രാമന്‍ അയ്യര്‍ക്ക്
Wednesday, March 16, 2016 7:38 AM IST
സിഡ്നി: ഓസ്ട്രേലിയന്‍ മലയാളി സമൂഹത്തിലെ കല-സാംസ്കാരിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കായി സിഡ്നി ആര്‍ട്ട് ലവേഴ്സ് ഏര്‍പ്പെടുത്തിയ പുരസ്കാരം കെ. രാമന്‍ അയ്യര്‍ക്കു ലഭിച്ചു. ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

40ലധികം വര്‍ഷങ്ങളായി സിഡ്നിയിലെ കല-സാംസ്കാരിക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാമന്‍ മികച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ്.

ഏപ്രില്‍ രണ്ടിനു (ശനി) നടക്കുന്ന മധുരിക്കും ഓര്‍മകള്‍ എന്ന സംഗീത പരിപാടിയില്‍ രാമന്‍ അയ്യര്‍ക്ക് അവാര്‍ഡു സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ