ബ്രിസ്ബെയ്നില്‍ ഉഴവൂര്‍ സംഗമം നടത്തി
Wednesday, March 16, 2016 7:43 AM IST
ബ്രിസ്ബെയ്ന്‍: ക്യൂന്‍സ്ലാന്‍ഡില്‍ കുടിയേറിയിരിക്കുന്ന ഉഴവൂര്‍ നിവാസികളുടെ രണ്ടാമത് കുടുംബസംഗമം സ്പ്രിംഗ് ഫീല്‍ഡില്‍ സംഘടിപ്പിച്ചു.

കുടുംബസംഗമം വാഴപ്പള്ളി സ്റീഫന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഗൃഹാതുരത്വം വിളിച്ചോതുന്ന ചടങ്ങുകള്‍ കുടുംബമേളയ്ക്ക് കൊഴുപ്പേകി. നാട്ടില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഉഴവൂര്‍ നിവാസികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത സംഗമം പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി. സ്നേഹവിരുന്നും സംഘടിപ്പിച്ചു.

അടുത്ത സംഗമവും ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ പ്രോഗ്രാമും ഒക്ടോബറില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.