പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്കു തുടക്കമായി
Wednesday, March 16, 2016 8:26 AM IST
ബംഗളൂരു: രണ്ടാംവര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് വെള്ളിയാഴ്ച തുടക്കമായി; ഈമാസം 28 വരെയാണ് പരീക്ഷ. സംസ്ഥാനത്ത് 6,40,033 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 3,29,187 ആണ്‍കുട്ടികളും 3,10,846 പെണ്‍കുട്ടികളുമുണ്ട്. 31,252 വിദ്യാര്‍ഥികള്‍ പ്രൈവറ്റായും പരീക്ഷയെഴുതുന്നുണ്ട്. ഹാജര്‍നില കുറഞ്ഞ 2,536 വിദ്യാര്‍ഥികളെ പരീക്ഷയില്‍ നിന്നു വിലക്കിയിരുന്നു.

സംസ്ഥാനത്തെ 1,032 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാസംബന്ധമായ സംശയങ്ങള്‍ക്ക് 08023083800/ 23361858 എന്നീ ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ വിളിക്കാം. എല്ലാദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെ ഹെല്‍പ്ലൈന്‍ വഴി വിവരങ്ങള്‍ ലഭിക്കും.