ബ്രിസ്ബെയ്ന്‍ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ വാര്‍ഷിക ധ്യാനം
Thursday, March 17, 2016 7:01 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവക നോമ്പു കാലത്തോടനുബന്ധിച്ച് വാര്‍ഷിക ധ്യാനം നടത്തുന്നു.

മാര്‍ച്ച് 18, 19, 20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയും പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ നേതൃത്വം നല്‍കുന്ന ആത്മാഭിഷേക ധ്യാനം നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ നടക്കും.

18നു വൈകുന്നേരം ആറു മുതല്‍ 9.30 വരെയും 19നു രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയും 20നു രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെയുമാണ് ധ്യാനം. ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണ, പാനീയങ്ങള്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ധ്യാന ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ഫാ. പീറ്റര്‍ കാവുംപുറം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. പീറ്റര്‍ കാവുംപുറം 0490037842.

റിപ്പോര്‍ട്ട്: ജോളി കരുമത്തി