ഹാഫ സാന്ത്വന കമ്യൂണിറ്റി ഹെല്‍ത്ത് പോളിസി ഉദ്ഘാടനം ചെയ്തു
Thursday, March 17, 2016 8:21 AM IST
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) ഹെല്‍ത്ത് കമ്മീഷന്റെയും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും(ചായ്) സംയുക്തസംരംഭമായി നടത്തുന്ന ഹാഫ സാന്ത്വന കമ്യൂണിറ്റി ഹെല്‍ത്ത് പോളിസി ഉദ്ഘാടനം ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ നിര്‍വഹിച്ചു. ഈ കാരുണ്യവര്‍ഷത്തില്‍ രാജ്യത്തെ 170 രൂപതകള്‍ക്കു കീഴിലെ എല്ലാ കത്തോലിക്കാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ ആരോഗ്യപദ്ധതി പ്രയോജനപ്പെടട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പദ്ധതിയുടെ വിജയത്തിന് എല്ലാ വൈദികരും സന്യസ്തരും മുന്‍കൈയെടുക്കണമെന്നും മാര്‍ ക്ളീമിസ് കാതോലിക്ക ബാവ ആഹ്വാനം ചെയ്തു.

സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. മാത്യു പെരുമ്പില്‍, ചായ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചായിയുടെ ആരോഗ്യസംരക്ഷണ മേഖലാശൃംഖലയിലെ 3,500 സ്ഥാപനങ്ങളുടെ പങ്കാളിത്തവും പുതിയ പദ്ധതിക്കുണ്ട്. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ വമളമവലമഹവേ2016@ഴാമശഹ. രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.