മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Friday, March 18, 2016 6:31 AM IST
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ മാര്‍ച്ച് 20നു ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങളോടെ തുടക്കമാകും.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍, പെസഹാ വ്യാഴാഴ്ചയിലെ കാലുകഴുകല്‍ ശുശ്രൂഷയിലും ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മങ്ങളിലും ഈസ്റര്‍ വിജില്‍ കുര്‍ബാനയിലും മുഖ്യകാര്‍മികത്വം വഹിക്കും. വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ 19 നു (ശനി) വൈകുന്നേരം ഏഴിന് റോക്സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍ ആഘോഷിക്കും.

വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളിലും വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ സ്വാഗതം ചെയ്തു.

വിശുദ്ധവാര തിരുക്കര്‍മങ്ങള്‍:

19നു (ശനി) വൈകുന്നേരം ഏഴിന് വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ കുര്‍ബാന റോക്സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ചര്‍ച്ച് (1-29 സതേണ്‍ ക്രോസ്ഡ്രൈവ്, റോക്സ്ബര്‍ഗ് പാര്‍ക്ക്)

20നു (ഓശാന ഞായര്‍) വൈകുന്നേരം 4.30ന് ഓക്പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ഡി സെയ്ല്‍സ് ചര്‍ച്ചില്‍ (626 പാസ്കോവെയ്ല്‍റോഡ്ഓക്ക്പാര്‍ക്ക്) വിശുദ്ധ കുര്‍ബാന, കുരുത്തോലവിതരണം എന്നിവ നടക്കും.

24നു (പെസഹാവ്യാഴം) വൈകുന്നേരം ഏഴിന് റോക്സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ചര്‍ച്ചില്‍ (1-29 സതേണ്‍ ക്രോസ്ഡ്രൈവ്, റോക്സ്ബര്‍ഗ് പാര്‍ക്ക്) കാലുകഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന എന്നിവ നടക്കും.

25നു ദുഃഖവെള്ളി രാവിലെ 10ന് ബക്കസ് മാഷ് ഔര്‍ ലേഡി ഓഫ് ട പൈന്‍ സെന്റര്‍ (53 ഫ്ളാനഗാന്‍സ് ഡ്രൈവ്, ബക്കസ് മാഷ്).

26നു (ദുഃഖശനി) വൈകുന്നേരം 7.30ന് റോക്സ്ബര്‍ഗ് പാര്‍ക്ക്ഗുഡ് സമരിറ്റന്‍ ചര്‍ച്ചില്‍ (1-29 സതേണ്‍ ക്രോസ്ഡ്രൈവ്, റോക്സ്ബര്‍ഗ് പാര്‍ക്ക്) ഈസ്റര്‍ വിജില്‍, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.

27നു (ഈസ്റര്‍ ഞായര്‍) രാവിലെ 9.30ന് 95 വില്യം സ്ട്രീറ്റ് ഫോക്കനര്‍ സെന്റ് മാത്യൂസ് പാരീഷ് ഹാളില്‍ വിശുദ്ധ കുര്‍ബാന.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍