മെല്‍ബണില്‍ ക്നാനായ കലാനിശ മാര്‍ച്ച് 28ന്
Friday, March 18, 2016 6:31 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ കാത്തലിക് അസോസിയേഷനും ക്നാനായ കാത്തലിക് യൂത്ത് മൂവ്മെന്റും (കെസിവൈഎല്‍) ചേര്‍ന്നൊരുക്കുന്ന ഈസ്റര്‍ ദിനാഘോഷവും കലാനിശയും മാര്‍ച്ച് 28നു (തിങ്കള്‍) മെല്‍ബണില്‍ വിപുലമായി ആഘോഷിക്കുന്നു.

49 ജോര്‍ജ് സ്ട്രീറ്റ് സ്കോര്‍ സിബിയില്‍ ഉച്ചകഴിഞ്ഞു 1.30ന് വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. തുടര്‍ന്നു വാഗ്മിയും പ്രാസംഗികനും ക്നാനായ സഭയുടെ പ്രഗല്‍ഭനുമായ ഫാ. ജോണ്‍ ചുള്ളാനി സഭയുടെ നാളിതുവരെയുള്ള ചരിത്രത്തെക്കുറിച്ചുള്ള പ്രത്യേക സെമിനാര്‍ നടത്തും. തുടര്‍ന്നു കെസിവൈഎല്‍ അണിയിച്ചൊരുക്കുന്ന കലാനിശ അരങ്ങേറും. മിസ്റര്‍ ക്നായും മിസ് ക്നാ മത്സരവും നടക്കും. വിഭവസമൃദ്ധമായ ഈസ്റര്‍ സദ്യയും ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.

കലാ നിശയും ഈസ്റര്‍ ആഘോഷവും വിജയിപ്പിക്കുവാന്‍ വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.