ഭൂമി ഏറ്റെടുക്കല്‍ നിയമം
Monday, March 21, 2016 5:45 AM IST
നിയമപഥം-5 / അഡ്വ. ബേബി ജോര്‍ജ്

1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം (ഘമിറ അരൂൌശശെശീിേ അര) ആയിരുന്നു 2013 വരെ ഇന്ത്യയില്‍ നിലനിന്നിരുന്നത്. ഇത് ഒരു കേന്ദ്രനിയമമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കിയ ഈ നിയമം പിന്നീട് പല ഭേദഗതികള്‍ക്കും വിധേയമായി. എന്നിരുന്നാലും ഈ നിയമത്തില്‍ പല ന്യൂനതകളും ഉണ്ടായിരുന്നു. പല സംസ്ഥാനങ്ങളും ഈ നിയമം ദുരുപയോഗം ചെയ്തു. സര്‍ക്കാര്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റായി നിലകൊണ്ടു. കര്‍ഷകരുടെ കൃഷിസ്ഥലം പൊതുആവശ്യത്തിന്റെ പേരില്‍ ചെറിയ തുകയ്ക്ക് നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കുകയും വലിയ തുകയ്ക്ക് അതു പല സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നല്‍കുകയും ചെയ്തു. ന്യായമായ പ്രതിഫലമോ ആനുകൂല്യങ്ങളോ കര്‍ഷകര്‍ക്കു ലഭിച്ചില്ല. വസ്തു ഉടമകള്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും പ്രസ്തുത സ്ഥലത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍ക്കും ഉപജീവനമാര്‍ഗം നഷ്ടമായി. ഏറ്റെടുക്കല്‍ നിരോധിക്കാന്‍ ശരിയായ അപ്പീല്‍ സംവിധാനങ്ങള്‍ ഇല്ലായിരുന്നു. സ്ഥലം നഷ്ടപ്പെട്ടവരെയും ജീവിതമാര്‍ഗം നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ട വിധത്തിലുള്ള നിയമവ്യവസ്ഥ ഇല്ലായിരുന്നു. സുപ്രീംകോടതി ഈ നിയമം വളരെ പഴകിയതും കര്‍ഷകതാത്പര്യങ്ങള്‍ക്കു വിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ടു. ഈ അവസരത്തിലാണ് പുതിയ ഇന്നത്തെ നിയമം 2013ല്‍ രൂപം കൊണ്ടത്. പഴയ നിയമത്തിലെ ന്യൂനതകള്‍ പരിഹരിച്ച് പരിഷ്കരിച്ച നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഞശഴവ ീ എമശൃ രീാുലിമെശീിേ മിറ ഠൃമിുമൃലിര്യ ശി ഹമിറ അരൂൌശശെശീിേ, ഞലവമയശഹശമേശീിേ മിറ ഞലലെഹേേലാലി അര 2013 എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. ന്യായമായ പ്രതിഫലവും ആനുകൂല്യങ്ങളും സ്ഥലം ഏറ്റെടുക്കലില്‍ സുതാര്യതയും പുനരധിവാസവും പുനര്‍ജീവനമാര്‍ഗങ്ങളും ഈ നിയമം ഉറപ്പു നല്‍കുന്നു.

ഈ നിയമം അനുസരിച്ച് സ്ഥലം നിര്‍ബന്ധിതമായി ഏറ്റെടുക്കുന്നത് സര്‍ക്കാരിന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമേ പാടുള്ളൂ. പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി (ജൌയഹശര ുൌൃുീലെ), ജൌയഹശര ുൃശ്മലേ ജമൃിലൃവെശു ുൃീഷലര കള്‍ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ അതിനെ ബാധിക്കുന്ന സ്ഥലം നഷ്ടപ്പെടുന്ന 70% കുടുംബങ്ങളുടെ എഴുതി നല്‍കിയ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണം. അതുപോലെ ുൃശ്മലേ രീാുമ്യി കള്‍ക്കു വേണ്ടി പൊതു ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ 80% കുടുംബങ്ങളുടെ എഴുതി നല്‍കിയ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണം. എന്തെല്ലാമാണ് പൊതു ആവശ്യം എന്നു നിയമത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട്. (ടലരശീിേ 2).

സ്ഥലം ആവശ്യമുള്ള സംഘത്തിന്റെ അപേക്ഷയനുസരിച്ച് സര്‍ക്കാര്‍ ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ ഒരു കമ്മിറ്റി രൂപീകരിക്കണം. ഈ കമ്മിറ്റി അപേക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് ടീരശമഹ കാുമര അലൈാലി ൌറ്യ നടത്തിയിരിക്കണം (ടലരശീിേ 4).

ഇതനുസരിച്ച് സ്ഥലം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്ത് നിലവിലുള്ള ഗ്രാമസഭകളുടേയോ നഗരസഭകളുടേയോ അഭിപ്രായം ആരായണം. വികസനത്തെപ്പറ്റിയുള്ള വിവരണം, ആവശ്യമുള്ള സ്ഥലത്തിന്റെ വിസ്തീര്‍ണം, വികസനം വഴി പൊതുജനത്തിനുള്ള പ്രയോജനം, സ്ഥലം ഏറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഉടമസ്ഥരുടെയും, കര്‍ഷകരുടെയും, കര്‍ഷകതൊഴിലാളികളുടെയും സ്ഥലത്തെ ആശ്രയിച്ചു കഴിയുന്നവരുടെയും വിശദമായ വിവരണം, നാശനഷ്ടങ്ങള്‍, സാമൂഹ്യ,സാമ്പത്തിക, സാംസ്കാരിക മണ്ഡലങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ തുടങ്ങി ഈ നിയമത്തില്‍ (ഇവമുലൃേ കക ) ചേര്‍ത്തിട്ടുള്ള ഒട്ടേറെ കാര്യങ്ങളെപ്പറ്റി പഠിച്ച് ആറുമാസത്തിനകം സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ട് ആണ് ടീരശമഹ കാുമര അലൈാലി ടൌറ്യ. അതോടൊപ്പം എന്തെല്ലാം പരിഹാരമാര്‍ഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ടത് എന്നു വിവരിക്കുന്ന ങമിമഴലാലി ജഹമി കൂടി സമര്‍പ്പിക്കണം.

ഈ റിപ്പോര്‍ട്ട് ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും സര്‍ക്കാരിന്റെ വെബ്സൈറ്റിലും പരസ്യപ്പെടുത്തേണ്ടതാണ്. ഈ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള ഒരു വിദഗ്ധസമിതിയുടെ പഠനത്തിനു നല്‍കേണ്ടതും അവരുടെ അഭിപ്രായം ആരായേണ്ടതുമാണ്. അതോടൊപ്പം പൊതുജനാഭിപ്രായവും ആരായേണ്ടതാണ്. വിശദമായ സര്‍ക്കാരിന്റെ പരിശോധനങ്ങള്‍ക്കു ശേഷം പ്രാരംഭ വിജ്ഞാപനം ഗസറ്റിലൂടെയും പത്രങ്ങളിലൂടെയും സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെയും പരസ്യപ്പെടുത്തേണ്ടതാണ്.

നഗരപ്രദേശങ്ങളില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ മാര്‍ക്കറ്റ് മൂല്യത്തിന്റെ ഇരട്ടിയും (ഠംശരല) ഗ്രാമപ്രദേശങ്ങളില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ മാര്‍ക്കറ്റ് മൂല്യത്തിന്റെ നാലിരട്ടിയും (എീൌൃ ശോല) പ്രതിഫലം നല്‍കേണ്ടതാണ്. വസ്തു നഷ്ടപ്പെട്ടവര്‍ക്കു മാത്രമല്ല, വസ്തു ഏറ്റെടുക്കുന്നതിനു മൂന്നു വര്‍ഷം മുന്‍പു മുതല്‍ ഈ വസ്തുവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍ക്കും കര്‍ഷകര്‍ക്കും, കര്‍ഷകതൊഴിലാളികള്‍ക്കും ഈ വസ്തുവില്‍ ഉപജീവനമാര്‍ഗം കണ്െടത്തിയിരുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കാനും സംരക്ഷിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഏറ്റെടുത്ത സ്ഥലത്ത് അഞ്ചു വര്‍ഷമോ അതിലധികമോ നാളായി താമസിച്ചിരുന്നവര്‍ക്കു പുതിയ പുനരധിവാസ പ്രദേശത്ത് വീട് പണിതു നല്‍കേണ്ടതാണ്. ജീവിതമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്കു തൊഴിലോ അല്ലെങ്കില്‍ തത്തുല്യപാരിതോഷികമോ നല്‍കേണ്ടതാണ്. പുതിയ നിയമത്തില്‍ (കക & കകക ടരവലറൌഹല) നല്‍കേണ്ട ആനുകൂല്യങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൊടുക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിനു ശേഷം മാത്രമേ സര്‍ക്കാരിന് വസ്തുവിന്റെ അവകാശം ഏറ്റെടുക്കുവാന്‍ സാധിക്കുകയുള്ളൂ.

വസ്തു ഏറ്റെടുക്കുമ്പോള്‍ വസ്തുവില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ അളക്കുകയും അതിരുകള്‍ നിശ്ചയിക്കുകയും മറ്റും ചെയ്യുമ്പോള്‍ ഉടമയ്ക്ക് വിളനാശം ഉണ്ടായാല്‍ ആയതു കൊടുക്കേണ്ടതാണ്. ഏറ്റെടുത്തതില്‍ ഉപയോഗിക്കാത്ത സ്ഥലം വസ്തു ഉടമയ്ക്കോ, ഭൂബാങ്കിനോ തിരികെ നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.

ഏറ്റെടുത്ത ഭൂമി മൂന്നാമതൊരാള്‍ക്ക് വിറ്റാല്‍ ലാഭത്തിന്റെ 40% ഉടമയ്ക്ക് നല്‍കേണ്ടതാണ്. നഗരവത്കരണത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഏറ്റെടുത്തു വികസിപ്പിച്ച സ്ഥലത്തിന്റെ 20% ഉടമയ്ക്ക് നല്‍കേണ്ടതാണ്.

ഏറ്റെടുക്കലിന്റെ ചെലവും വികസനത്തിന്റെ ചെലവും ഉടമയില്‍നിന്നും ഈടാക്കാവുന്നതാണ്. പട്ടികജാതി പട്ടികവര്‍ഗക്കാരുടെ വസ്തുക്കള്‍ മറ്റു യാതൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ഏറ്റെടുക്കാവൂ. ഏറ്റെടുക്കണമെങ്കില്‍ ആ പ്രദേശത്തു നിലവിലുള്ള ഗ്രാമസഭകളുടേയോ, നഗരസഭകളുടേയോ അംഗീകാരം ഉണ്ടായിരിക്കണം.

അതുപോലെ വെള്ളം ലഭ്യമായ പലതരം കൃഷികള്‍ ചെയ്യുന്ന കൃഷിസ്ഥലങ്ങള്‍ മറ്റു യാതൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ഏറ്റെടുക്കാവൂ. ഏറ്റെടുത്താല്‍ അത്രയും വേറെ സ്ഥലം എടുത്ത് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ വികസിപ്പിക്കണം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഫോണ്‍: 9448087447