അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ സമാപിച്ചു
Monday, March 21, 2016 5:46 AM IST
ബംഗളൂരു: അഞ്ചു ദിവസങ്ങളായി ബംഗളൂരു ക്രൈസ്റ് സ്കൂള്‍ ഗ്രൌണ്ടില്‍ അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിച്ച അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ സമാപിച്ചു.

കണ്‍വെന്‍ഷനില്‍ മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍, അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ റാഫേല്‍ തട്ടില്‍, മാണ്ഡ്യ രൂപത വികാരി ജനറാള്‍ റവ. ഡോ. മാത്യു കോയിക്കര സിഎംഐ, ഫാ. സാജു ഇലഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. കണ്‍വന്‍ഷന്റെ ഓരോ ദിവസമുള്ള ദിവ്യബലിക്ക് ഫൊറോന വികാരിമാരായ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, റവ. ഡോ. തോമസ് കല്ലുകളം സിഎംഐ, മോണ്‍. ജോര്‍ജ് ആലുക്ക, ഫാ. റോയി വട്ടക്കുന്നേല്‍, ഫാ. ജോര്‍ജ് പേട്ടയില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സമാപന ദിനത്തിലെത്തിയ പതിനയ്യായിരത്തില്‍പ്പരം വിശ്വാസികളെ മാര്‍ ആന്റണി കരിയില്‍ ആശീര്‍വദിച്ചു. ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് മൈലാടൂര്‍ നന്ദിയര്‍പ്പിച്ചു.