ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍
Tuesday, March 22, 2016 6:17 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍.

24നു (പെസഹ വ്യാഴം) വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, കാലുകഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍, പാന വായന, ആരാധന എന്നിവ നടക്കും.

25നു (ദുഃഖവെള്ളി) രാവിലെ ഒമ്പതിനു കുരിശിന്റെ വഴി, പീഢാനുഭവ ചരിത്രവായന, സന്ദേശം, പാന വായന, കയ്പുനീര്‍ കുടിക്കല്‍, നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും.

26നു (ശനി) രാവിലെ ഏഴിനു പുത്തന്‍ തീയും വെള്ളവും വെഞ്ചരിപ്പ്, മാമ്മോദീസ വ്രത നവീകരണം, ദിവ്യബലി എന്നിവ നടക്കും. വൈകുന്നേരം 6.45നു ഈസ്റര്‍ തിരുക്കര്‍മങ്ങള്‍ നടക്കും.

27നു (ഞായര്‍) രാവിലെ 10.30ന് വിശുദ്ധ കുര്‍ബാന.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്