ഫ്രഷ് ടു ഹോം പ്രവര്‍ത്തനം ആരംഭിച്ചു
Wednesday, March 23, 2016 7:14 AM IST
ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഫിഷ് മാര്‍ക്കറ്റ്, ഫ്രഷ് ടുഹോം (ംംം.ളൃലവെീവീാല.രീാ) കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍ ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു.

രാസവസ്തുകള്‍ അടങ്ങാത്ത ഫ്രഷ് ഫുഡ് ഇന്നത്തെ തലമുറയുടെ ആവശ്യമാണെന്നും അതിനു വേദി ഒരുക്കിയ ഫ്രഷ് ടു ഹോം അഭിനന്ദനം അര്‍ഹിക്കുന്നു വെന്നും കടപ്പുറത്തു നിന്ന് ഇടനിലക്കാരെ ഒഴിവാക്കി ആവശ്യകാര്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്ന ഈ നവീന ബിസിനസ് കെട്ടിപ്പടുത്ത ഷാന്‍ കടവില്‍, മാത്യു ജോസഫ് എന്നിവര്‍ അനുമോദനത്തിന് അര്‍ഹരാണെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി ആസ്ഥാനമായി 2012 ല്‍ മാത്യു ജോസഫ് ആരംഭിച്ച സീടുഹോം എന്ന പ്രസ്ഥാനമാണ് ഇന്നു ബംഗളൂരുവില്‍ ഫ്രഷ് ടു ഹോം എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ബംഗളൂരു, ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇപ്പോള്‍ സേവനം ലഭ്യമാക്കിയിട്ടുള്ള ഫ്രഷ് ടു ഹോം മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കും ഉടന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നു കമ്പനിയുടെ സിഇഒ ഷാന്‍ കടവില്‍ പറഞ്ഞു.

കേരളത്തില്‍ ആലപ്പുഴയിലെ അരൂരില്‍ സംസ്കരണ ശാല ഉള്ള കമ്പനി, ബംഗളൂരുവില്‍ ആവശ്യക്കാര്‍ കൂടിയപ്പോള്‍ അവിടെ സ്വന്തമായി സംസ്കരണ ശാല ആരംഭിച്ചു. മീന്‍ മാത്രം വിതരണം നടത്തിയിരുന്ന കമ്പനി, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ചിക്കന്‍, മട്ടന്‍, താറാവ് തുടങ്ങിയ മാംസ ഇനങ്ങളും വിതരണം തുടങ്ങി. മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനു വ്യത്യസ്തമായി ആന്റിബയോട്ടിക് രഹിത മാംസ ഇനങ്ങളാണ് പ്രഷ്ടുഹോം വിതരണം ചെയുന്നത്.

കമ്പനിയുടെ അഞ്ചു മാസത്തെ പ്രവര്‍ത്തനഫലമായി, ലോകത്തിലെ പല പ്രമുഖ കമ്പനികളും പ്രഷ്ടുഹോമില്‍ പങ്കാളികളായിട്ടുണ്ട്. ഗൂഗിള്‍ ഏഷ്യ സിഇഒ രാജന്‍ ആനന്ദന്‍, സിങ്ക ഡോട്ട് കോം സിഇഒ മാര്‍ക്ക് പിങ്കസ്, ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഇന്‍വ്സ്റ്മെന്റ് ബാങ്കുകളുടെ ചെയര്‍മാന്‍മാരായ വാള്‍ട്ടര്‍ ക്രെഷ്ചെഖ്, പീറ്റ് ബ്രിഗേര്‍, ടിം ഫ്ലെക്കെര്‍റ്റി, ഇന്‍വ്സ്റ്മെന്റ് രംഗത്തെ ഭീമനായ സോഫ്റ്റ് ബാങ്ക് എന്ന ജാപ്പനീസ് കമ്പനിയുടെ ഇന്ത്യ തലവന്‍ പവന്‍ ഒണ്‍ഗൊല്‍ എന്നിവര്‍ ഈ പ്രമുഖരില്‍ ചിലരാണ്.

പത്ര സമ്മേളനത്തില്‍ മംഗലാപുരം ഫിഷറീസ് കോളജ് മുന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. ശ്യാമപ്രസാദ്, ഉടമ മാത്യു ജോസഫ് എന്നിവരും പങ്കെടുത്തു.