കലാഭവന്‍ മണിക്കും ഒഎന്‍വിക്കും മെല്‍ബണിലെ മലയാളി കൂട്ടയ്മ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
Thursday, March 24, 2016 12:04 AM IST
മെല്‍ബണ്‍: ചാലക്കുടി അസോസിയേഷന്‍ മെല്‍ബണിന്റേയും മലയാളം കള്‍ച്ചറല്‍ സ്റഡി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിക്കും സിനിമ സംഗീത, കാവ്യ ധാരയിലൂടെ മലയാളി മനസുകളില്‍ നിറസാന്നിധ്യമായിരുന്ന ഒഎന്‍വി കുറുപ്പിനും മെല്‍ബണിലെ മലയാളി കൂട്ടയ്മ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഡീര്‍ പാര്‍ക്കിലെ റോബര്‍ട്ട് ക്രൂസ് ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ഒഎന്‍വിയുടെ പ്രസിദ്ധമായ കവിതയും മണിയുടെ വേദന പകര്‍ന്നു തരുന്ന നാടന്‍ പാട്ടും സദസില്‍ പങ്കു വച്ചു.

ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ച യോഗത്തില്‍ രവീന്ദ്രന്‍ മാഷ്, സുരേഷ് വല്ലത്ത്, സ്റാന്‍ലി ജോണ്‍സ്, വിത്സന്‍ ജോസ്, ഗീതു അരുണ്‍, അജിത ചിറയില്‍, ലൌലി രവീന്ദ്രന്‍, വര്‍ഗീസ് ജോണ്‍, മേരി ബാബു എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ലോകന്‍ രവി