ഭൂമി കൈയേറ്റ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി
Tuesday, March 29, 2016 8:06 AM IST
ബംഗളൂരു: സംസ്ഥാനത്തെ ഭൂമി കൈയേറ്റ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കും. കര്‍ണാടക മുന്‍ ഹൈക്കോടതി ജഡ്ജി എച്ച്.എന്‍. സത്യനാരായണനെ പ്രത്യേക കോടതി ചെയര്‍മാനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ജില്ലാ ജഡ്ജിമാരായ രായപ്പ ഹനുമന്തപ്പ റെഡ്ഡി, ബി. ബാലകൃഷ്ണ, സര്‍വേ വകുപ്പ് കമ്മീഷണര്‍ മുനീഷ് മൌദ്ഗില്‍, ബംഗളൂരു സ്പെഷല്‍ ഡപ്യൂട്ടി കമ്മീഷണര്‍ റാണി എന്നിവരാണ് മറ്റംഗങ്ങള്‍.