കൈത്തറി പ്രദര്‍ശന മേള
Tuesday, March 29, 2016 8:07 AM IST
ബംഗളൂരു: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഹെബ്ബാളിലെ ജെഎസ്എസ് അര്‍ബന്‍ ഹട്ടില്‍ കൈത്തറി പ്രദര്‍ശന മേള ആരംഭിച്ചു. ഏപ്രില്‍ ഏഴു വരെയാണ് മേള. മന്ത്രി ബാബുറാവു ചിന്‍ചനസൂര്‍ ആണ് മേള ഉദ്ഘാടനം ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി വസ്ത്രങ്ങള്‍ മേളയിലൊരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രവേശനം.