ബംഗളൂരു റിന്യൂവല്‍ റിട്രീറ്റ് സെന്ററില്‍ കരുണയുടെ തിരുനാള്‍ ആഘോഷം
Thursday, March 31, 2016 6:27 AM IST
ബംഗളൂരു: ബംഗളൂരു റിന്യൂവല്‍ റിട്രീറ്റ് സെന്ററില്‍ ദൈവകരുണയുടെ തിരുനാള്‍ ഏപ്രില്‍ മൂന്നിന് ആഘോഷിക്കും. രാവിലെ 9.30 മുതല്‍ 11.45 വരെ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് കരുണയുടെ ജപമാല, 11.45ന് ദിവ്യബലി, 1.30ന് വചനസന്ദേശം, ഉച്ചകഴിഞ്ഞു മൂന്നിന് ദിവ്യകാരുണ്യ ആരാധന എന്നിവയും നടക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 7829394884, 8792607633.