യൌസേപ്പിതാവിന്റെ തിരുനാള്‍ ഏപ്രില്‍ മൂന്നിന്
Friday, April 1, 2016 4:57 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഏപ്രില്‍ മൂന്നിനു (ഞായര്‍) രാവിലെ 10നു സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.

രൂപം വെഞ്ചിരിപ്പ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന എന്നിവയ്ക്ക് മുന്‍ സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് വട്ടക്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. പാച്ചോര്‍ നേര്‍ച്ചവിതരണവും നടക്കുമെന്ന് സംഘാടര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്