ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഒമ്പതിന്
Friday, April 1, 2016 5:00 AM IST
ബംഗളൂരു: ഇന്‍ഫന്റ് ജീസസ് പ്രെയര്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ ഒമ്പതിന് വിവേക്നഗര്‍ ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ നടക്കും. ദേവാലയത്തിലെ തീര്‍ഥാടനകേന്ദ്രത്തിലെ അഞ്ചാം നമ്പര്‍ ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കണ്‍വന്‍ഷന് ഹെബ്ബഗോഡി പരി. വ്യാകുലമാതാ ഇടവക വികാരി ഫാ. ലാലു ജോസ് തൊടത്തിങ്കലും ശാലോം, ഇന്‍ഫന്റ് ജീസസ് പ്രെയര്‍ ടീമുകളും നേതൃത്വം നല്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്ത്രി ശുശ്രൂഷയും ഉണ്ടായിരിക്കും. പ്രവേശനം സൌജന്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 25742128, 9980621391.