കേന്ദ്രസംഘം ഉടന്‍ റിപ്പോര്‍ട്ട് നല്കും
Saturday, April 2, 2016 5:33 AM IST
ബംഗളൂരു: സംസ്ഥാനത്തെ വരള്‍ച്ചാക്കെടുതി വിലയിരുത്തിയ കേന്ദ്രസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1,400 കോടി രൂപ കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ തുക അനുവദിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കുറവു വന്നതോടെ സംസ്ഥാനത്തെ 12 ജില്ലകളെ വരള്‍ച്ചാബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.