കെഎച്ച്എസ്എം വിഷു ആഘോഷം ഏപ്രില്‍ 15, 16 തീയതികളില്‍
Monday, April 4, 2016 5:58 AM IST
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ ഏപ്രില്‍ 15, 16 (വെള്ളി, ശനി) തീയതികളില്‍ വിഷു ആഘോഷിക്കുന്നു.

വെള്ളിയാഴ്ച ന്യൂബെറി ചൈല്‍ഡ് ആന്‍ഡ് കമ്മ്യൂണിറ്റി സെന്റര്‍ 440 ഗ്രാന്‍ഡ് ബൌലെവാര്‍ഡ്, ക്രൈഗിബണ്‍ എന്നിവിടങ്ങളിലും ശനി അവെന്യൂ, ഡന്‍ണ്ടിനോംഗ് എന്നിവിടങ്ങളിലുമായാണ് ആഘോഷ പരിപാടികള്‍.

ആഘോഷത്തിന്റെ ഭാഗമായി രണ്ടിടത്തും കേരളതനിമയോടെയുള്ള ആകര്‍ഷകമായ വിഷുക്കണി, ഭജന, വിഷുക്കൈനീട്ടം, തുടര്‍ന്നു പ്രസാദ വിതരണവും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ശ്രീകുമാര്‍ (ക്രൈഗിബണ്‍) 0403595702, സുകുമാരന്‍ (ഡന്‍ണ്ടിനോംഗ്): 0469214997.

റിപ്പോര്‍ട്ട്: വിജയകുമാരന്‍