കര്‍ണാടക ഭൂപരിഷ്കരണ നിയമം 1961 (ഒന്നാം ഭാഗം)
Monday, April 4, 2016 6:03 AM IST
നിയമപഥം -7/ അഡ്വ. ബേബി ജോര്‍ജ്

സാമ്പത്തിക അസമത്വം ഇല്ലാതാക്കുക, സാമൂഹ്യനീതി ഉറപ്പുവരുത്തുക, സാമ്പത്തിക നീതി നടപ്പാക്കുക, ഭൂമിയും ഭൂമിയുടെ സമ്പത്തും മാന്യമായ രീതിയില്‍ വിഭജനം നടത്തുക, നീതിപൂര്‍വം വിതരണം ചെയ്യുക തുടങ്ങിയവയാണ് ഭൂപരിഷ്ക്കരണത്തിന്റെ ഉദ്ദേശ്യം. മനുഷ്യാവകാശം, നീതി, ന്യായം തുടങ്ങിയവയെയും ആഗോളനിയമങ്ങളേയും ആശ്രയിച്ചാണ് ഈ നിയമം നടപ്പാക്കുന്നത്. പൊതുആവശ്യത്തിനും സ്വന്തം ആവശ്യങ്ങള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനു സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍, പാട്ടവ്യവസ്ഥയനുസരിച്ചു ഭൂമി കൈമാറ്റം ചെയ്യല്‍, ഒരു നിശ്ചിതപരിധിയില്‍ കവിഞ്ഞുള്ള ഭൂമി കൈവശം വയ്ക്കുന്നതിനുള്ള വിലക്ക്, മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു ഭൂമിയില്ലാത്ത പാവപ്പെട്ട കര്‍ഷകര്‍ക്ക് ചട്ടങ്ങളനുസരിച്ച് വിതരണം ചെയ്യല്‍, സഹകരണ കൃഷിരീതി പ്രോത്സാഹിപ്പിക്കല്‍, മധ്യവര്‍ത്തികളെ ഒഴിവാക്കല്‍, കൃഷി ചെയ്യുന്നതിനു കര്‍ഷകരെ പ്രോത്സാഹിപ്പിക്കല്‍, പല തരത്തിലുള്ള ഭൂമിയുടെ അന്യാധീനപ്പെടുത്തല്‍ നിയന്ത്രിക്കല്‍ ഇവയെല്ലാം ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഭാഗങ്ങളാണ്.

സ്വാതന്ത്യ്രത്തിനുശേഷം പാട്ടവ്യവസ്ഥയനുസരിച്ചുള്ള ഭൂമിയുടെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കര്‍ണാടക ഭൂപരിഷ്കരണനിയമം 1961ല്‍ നടപ്പാക്കിയതനുസരിച്ച് പാട്ടവ്യവസ്ഥയനുസരിച്ചുള്ള എല്ലാ ഭൂമിയും പാട്ടക്കാരുടെ കൈവശമുള്ള ഭൂമിയും സര്‍ക്കാരില്‍ നിഷിപ്തമായിരിക്കും (സെക്ഷന്‍ 44). പാട്ടക്കാരുടെ കൈവശമുള്ള ഭൂമി സ്വന്തമായി കൃഷി ചെയ്തിരുന്നത് ഈ നിയമം വന്നതിനു ശേഷം ലാന്‍ഡ് ട്രൈബ്യൂണലില്‍ (ഛരരൌുമ്യി ഞശഴവ) രജിസ്റര്‍ ചെയ്തിരിക്കണം (സെക്ഷന്‍ 45). ഭൂപരിധി (ഇലശഹശിഴ) നിയമത്തിന്റെ പരിധിയില്‍ വരുന്ന ഭൂമി മാത്രമേ ഈ രീതിയില്‍ രജിസ്റര്‍ ചെയ്യാനാവൂ. ഈ നിയമം നടപ്പാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ഓരോ താലൂക്കിലും ലാന്‍ഡ് ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് (സെക്ഷന്‍ 48). ഈ നിയമം നടപ്പാക്കിയതിന് ആറു മാസത്തിനകം സ്ഥിരമായ അവകാശം (ഛരരൌുമ്യി ഞശഴവ) രജിസ്റര്‍ ചെയ്തു ലഭിക്കുന്നതിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കണം (സെക്ഷന്‍ 48അ). അപേക്ഷ ലഭിച്ച ശേഷം ഏതു വില്ലേജിന്റെ പരിധിയിലാണോ ഭൂമി വരുന്നത്, ആ വില്ലേജ് ഓഫീസില്‍ കാണാവുന്ന സ്ഥലത്ത് നോട്ടീസ് പരസ്യപ്പെടുത്താന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിക്കും. അതുപോലെ ഇതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുള്ള എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കും. പരാതികള്‍ ഒന്നും ഇല്ലെങ്കില്‍ അപേക്ഷകന് ഛരരൌുമ്യി ഞശഴവ നല്‍കും. ഈ നിര്‍ദേശം അധികാരപരിധിയിലുള്ള തഹസില്‍ദാറിനു കൈമാറുകയും തഹസീല്‍ദാര്‍ പരിശോധിച്ചശേഷം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഇതു വസ്തുവിന്റെ അധികാരപരിധിയിലുള്ള സബ് റീജണല്‍ ഓഫീസില്‍ രജിസ്റര്‍ ചെയ്തിരിക്കണം. സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഒഴിവാക്കിക്കൊണ്ട് എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള സംവിധാനമാണ് ട്രൈബ്യൂണലുകള്‍. ട്രൈബ്യൂണലില്‍ നിന്നും ഛരരൌുമ്യി ഞശഴവ രജിസ്റര്‍ ചെയ്തു ലഭിക്കുന്ന പാട്ടക്കാരന്‍ ഭൂമിയുടെ പരിപൂര്‍ണ ഉടമസ്ഥനും അവകാശിയുമായിത്തീരും. ഛരരൌുമ്യി ഞശഴവ ലഭിച്ചതിനു ശേഷം 15 വര്‍ഷത്തേക്ക് ഈ ഭൂമി വില്‍ക്കാനോ, ദാനം ചെയ്യാനോ പണയപ്പെടുത്താനോ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ കുടുംബാംഗങ്ങളുടെയിടയില്‍ വിഭജനം നടത്താവുന്നതാണ്.

ഒരു നിശ്ചിത പരിധിയില്‍ കവിഞ്ഞുള്ള ഭൂമി കൈവശം വയ്ക്കുന്നത് ഈ നിയമത്തില്‍ നിരോധിച്ചിട്ടുണ്ട് (ഇലശഹശിഴ ീി ഹമിറ). ഉപയോഗമനുസരിച്ച് ഭൂമി പല തരത്തില്‍ വിഭജിച്ചിട്ടുണ്ട്. എ-ക്ളാസ് ഭൂമിയെന്നാല്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നെല്‍കൃഷിയോ, ഒരു പ്രാവശ്യം കരിമ്പ് കൃഷിയോ ചെയ്യുവാന്‍ ആവശ്യത്തിനുള്ള വെള്ളം കനാല്‍ വഴിയോ തടാകത്തില്‍ നിന്നോ ലഭിക്കുന്ന ഭൂമിയാണ്. ഒരു ഏകാംഗ കുടുംബത്തിനു പരമാവധി 10 ഏക്കര്‍ എ-ക്ളാസ് ഭൂമി വരെയേ കൈവശം വയ്ക്കാനാവൂ. എന്നാല്‍ ഒരു കുടുംബത്തില്‍ അഞ്ച് അംഗങ്ങളുണ്െടങ്കില്‍ ആ കുടുംബത്തിനു കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരമാവധി വിസ്തീര്‍ണം 10 ഏക്കര്‍ എ-ക്ളാസ് ഭൂമിയും, അഞ്ചംഗത്തില്‍ കൂടുതലുള്ള ഓരോ അംഗത്തിനും രണ്ട് ഏക്കര്‍ എ-ക്ളാസ് ഭൂമി വീതവും കൈവശം വയ്ക്കാവുന്നതാണ്. എന്നാല്‍ മൊത്തത്തില്‍ 20 ഏക്കറില്‍ കൂടാന്‍ പാടില്ല.

സ്ത്രീധനമായി ലഭിക്കുന്ന ഭൂമിയും കൂടി ചേര്‍ത്താണു ഭൂപരിധി പറഞ്ഞിട്ടുള്ളത്. ബാക്കിയുള്ള ഭൂമി മിച്ചഭൂമിയായി നിര്‍ണയിക്കുകയും സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യും. ഭൂരഹിതരായ കര്‍ഷകര്‍ക്ക് ആ ഭൂമി ചട്ടങ്ങളനുസരിച്ചു വിതരണം ചെയ്യുന്നു (സെക്ഷന്‍ 77).

ഫോണ്‍: 9448087447

അടുത്തയാഴ്ച: കര്‍ണാടക ഭൂപരിഷ്കരണ നിയമം (രണ്ടാം ഭാഗം)