മൈസൂരു മൃഗശാലയിലേക്ക് രണ്ടു കാണ്ടാമൃഗങ്ങള്‍ കൂടി
Monday, April 4, 2016 6:03 AM IST
മൈസൂരു: മൈസൂരു മൃഗശാലയിലേക്ക് രണ്ട് കാണ്ടാമൃഗങ്ങള്‍ കൂടി എത്തുന്നു. കസഖ്സ്ഥാനിലെ അല്‍മറ്റി മൃഗശാലയില്‍ നിന്നാണ് ഒറ്റക്കൊമ്പുള്ള വെള്ളക്കാണ്ടാമൃഗങ്ങളെ എത്തിക്കുന്നത്.

ഇവയ്ക്കു പകരം നാല് ആനകളെ കൈമാറും. കാണ്ടാമൃഗങ്ങളെ ഉടന്‍ എത്തിക്കുമെന്നും ഇതിനായി കേന്ദ്ര മൃഗശാല അഥോറിറ്റിയില്‍ നിന്ന് അനുമതി ലഭിച്ചതായും മൈസൂരു മൃഗശാലാ ഡയറക്ടര്‍ വെങ്കിടേശന്‍ അറിയിച്ചു.

മൃഗങ്ങളെ കൈമാറാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇരുമൃഗശാലകളും പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.