അഴിമതിവിരുദ്ധ ബ്യൂറോ: പ്രതിഷേധം ശക്തമാക്കുന്നു
Tuesday, April 5, 2016 4:51 AM IST
ബംഗളൂരു: ലോകായുക്തയ്ക്കു ബദലായി അഴിമതിവിരുദ്ധ ബ്യൂറോ രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ബംഗളൂരുവില്‍ നടന്ന ബിജെപി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദഗൌഡ, എച്ച്.എന്‍. അനന്തകുമാര്‍, സംസ്ഥാന പ്രസിഡന്റ് പ്രഹ്ളാദ് ജോഷി, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ എന്നിവര്‍ പങ്കെടുത്തു.