മന്ത്രിസഭാ പുനഃസംഘടന ഈമാസം: മുഖ്യമന്ത്ര
Wednesday, April 6, 2016 3:57 AM IST
ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ പുനഃസംഘടന ഈമാസം തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഇന്നലെ ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വ്യാഴാഴ്ച അവസാനിച്ച ബജറ്റ് സമ്മേളനത്തിനു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് സിദ്ധരാമയ്യ നേരത്തെ അറിയിച്ചിരുന്നത്.

അതേസമയം, മന്ത്രിസഭാ പുനഃസംഘടനയ്ക്കെതിരേ ഒരു വിഭാഗം മന്ത്രിമാര്‍ ഹൈക്കമാന്‍ഡിനു പരാതി നല്കാന്‍ നീക്കം നടത്തുന്നത് സിദ്ധരാമയ്യയ്ക്ക് തലവേദനയാകും.

ഈ സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി പുനഃസംഘടനാ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ കെപിസിസി അധ്യക്ഷനായിരുന്ന ജി. പരമേശ്വരയടക്കം നാലു പേരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചിരുന്നു.

ആഭ്യന്തരമന്ത്രി സ്ഥാനമാണ് പരമേശ്വരയ്ക്കു നല്കിയത്. ആഭ്യന്തരമന്ത്രിയായിരുന്ന കെ.ജെ. ജോര്‍ജിനെ ബംഗളൂരു നഗരവികസനമന്ത്രിസ്ഥാനം നല്കി അനുനയിപ്പിക്കുകയും ചെയ്തു.