മലയാളം മിഷന്‍: പത്തു പഠന കേന്ദ്രങ്ങള്‍ക്കു തുടക്കമായി
Thursday, April 7, 2016 6:05 AM IST
ബംഗളൂരു: മലയാളം മിഷന്റെ പുതിയ പത്തു പഠനകേന്ദ്രങ്ങള്‍ക്കു തുടക്കമായി. ഹിറ മോറല്‍ സ്കൂളിന്റെ നേതൃത്വത്തിലാണു നഗര ത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു പഠനകേന്ദ്രങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഫ്രേസര്‍ ടൌണ്‍, കോള്‍സ് പാര്‍ക്ക് ഹിറ മോറല്‍ സ്കൂളില്‍ നടന്ന യോഗത്തില്‍ പഠനകേന്ദ്ര ങ്ങളുടെ ഉദ്ഘാടനം മലയാളം മിഷന്‍ പ്രസിഡന്റ് സി.പി. രാധാ കൃഷ്ണന്‍ നിര്‍വഹിച്ചു. ഹിറ ഫൌണ്േടഷന്‍ ചെയര്‍മാന്‍ കെ. മൂസ അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, മലയാളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. ദാമോദരന്‍, ഹിറ ഫൌണ്േടഷന്‍ സെക്രട്ടറി ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബ ന്ധിച്ചു. പത്തു കേന്ദ്രങ്ങളില്‍ കൂടി ക്ളാസുകള്‍ ആരംഭിക്കുന്നതോടെ ബംഗളൂരുവിലെ പഠനകേന്ദ്രങ്ങളുടെ എണ്ണം നാല്പതാകും.