ചിത്രരചനാ മാജിക് ടിപ്സ് സംഘടിപ്പിച്ചു
Friday, April 8, 2016 6:07 AM IST
മെല്‍ബണ്‍: ഡാന്‍ഡിനോംഗ് ആര്‍ട്സ് ക്ളബിന്റെ നേതൃത്വത്തില്‍ കൊച്ചു കുട്ടികള്‍ക്കായി പെയിന്റിംഗിനും ഡ്രോയിംഗിനുമായി ക്ളാസുകള്‍ നടത്തി.

ചിത്രരചനയുടെ ബാലപാഠമായ എങ്ങനെ വരയ്ക്കാം എന്ന് കൊച്ചു കുട്ടികളെ വരച്ചു കാണിക്കുന്ന മാജിക് ടിപ്സാണ് സാല്‍വേഷന്‍ ആര്‍മി ഹാളില്‍ നടന്നത്. വരകൊണ്ട് ഓസ്ട്രേലിയായില്‍ പ്രശസ്തനായ സേതുനാഥ് പ്രഭാകര്‍ ക്ളാസെടുത്തു. സദസില്‍ മാതാപിതാക്കളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. അഞ്ചു വയസു മുതല്‍ 15 വയസുവരെയുള്ളവരെയാണ് ഡിഎസി സൌജന്യമായി ചിത്രരചന പഠിപ്പിക്കുവാന്‍ സജ്ജമായത്.

ചടങ്ങില്‍ സേതുനാഥിന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോസ് എം. ജോര്‍ജ് ഉപഹാരം സമ്മാനിച്ചു. ഡോ. ഷാജി വര്‍ഗീസ്, ജോസ് എം. ജോര്‍ജ്, തോമസ് വാതപ്പള്ളി, അജി പുനലൂര്‍, സേതുനാഥ് പ്രഭാകര്‍ എന്നിവര്‍ സംസാരിച്ചു. ഡിഎസി പെയിന്റിംഗ് കോ-ഓര്‍ഡിനേറ്റര്‍മാരായ ശശി മങ്ങാട്ട്, ജോണ്‍ ദേവസ്യാ എന്നിവര്‍ നേതൃത്വം നല്‍കി.