ഈസ്റര്‍ കലാസന്ധ്യയും ടിക്കറ്റ് വില്പന ഉദ്ഘാടനവും വര്‍ണാഭമായി
Friday, April 8, 2016 6:08 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ പോഷക സംഘടനകളുമായി സംയുക്തമായി നടത്തിയ ഈസ്റര്‍ കലാസന്ധ്യ കണ്ണിനും കാതിനും കുളിര്‍മയായി.

വൈകുന്നേരം 4.30നു ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. തോമസ് കൂമ്പുക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ചു.

തുടര്‍ന്നു പാരിഷ് ഹാളില്‍ നടന്ന സ്വാഗതനൃത്തത്തോടെ കലാസന്ധ്യക്ക് തുടക്കമായി. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പുതിയ ചാപ്ളെയിന്‍ ഫാ. തോമസ് കൂമ്പുക്കലിനു സ്വീകരണവും മുന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പും നല്‍കി. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിക്ക് ഇടവകക്കാരുടെ സ്നേഹോപഹാരം കൈക്കാരന്‍ സ്റീഫന്‍ ഓക്കാട് സമ്മാനിച്ചു.

സെപ്റ്റംബര്‍ 17, 18, 19, 20, 21 തീയതികളില്‍ മെല്‍ബണില്‍നിന്നും താസ്മാനിയായിലേക്കുള്ള ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ ആദ്യ ടിക്കറ്റ് വില്പന ഡൊമിനിക്-സോഫി താന്നിമൂട്ടിലിനു നല്‍കി ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി ഉദ്ഘാടനം ചെയ്തു. സജി ഇല്ലിപ്പറമ്പില്‍, സിജോ ചാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ ഈസ്റര്‍ കലാസന്ധ്യ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍