കര്‍ണാടക ഭൂപരിഷ്കരണ നിയമം (രണ്ടാം ഭാഗം)
Monday, April 11, 2016 5:53 AM IST
നിയമപഥം -8 / അഡ്വ. ബേബി ജോര്‍ജ്


കര്‍ണാടക ഭൂപരിഷ്കരണനിയമത്തില്‍ കൃഷിഭൂമി സ്വന്തമാക്കുന്നതിനും പാട്ടം വഴിയോ പണയപ്പെടുത്തിയുള്ള അവകാശം വഴിയോ ഭൂമി ലഭിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉള്ള നിയന്ത്രണങ്ങള്‍ വ്യക്തമായി അഞ്ചാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

കൃഷിഭൂമി സ്വന്തമാക്കുന്നതിന് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൂട്ടുകുടുംബത്തിനോ കൃഷിയില്‍ നിന്നല്ലാതെ മറ്റു സ്രോതസില്‍നിന്നുള്ള വാര്‍ഷികവരുമാനം 25 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല (79അ). മുന്‍പ് ഇത് രണ്ടു ലക്ഷമായിരുന്നു. 2015 ഓഗസ്റ്റിലാണ് ഈ നിയമം ഭേദഗതി ചെയ്ത് 25 ലക്ഷം രൂപ പരിധി നിശ്ചയിച്ചത്. ഒരു വ്യക്തിക്കോ, കുടുംബത്തിനോ, കൂട്ടുകുടുംബത്തിനോ കഴിഞ്ഞ തുടര്‍ച്ചയായ അഞ്ചു വര്‍ഷത്തെ കൃഷിയില്‍ നിന്നല്ലാതെയുള്ള മറ്റു സ്രോതസില്‍ നിന്നുള്ള ശരാശരി വാര്‍ഷികവരുമാനം ആണ് കണക്കാക്കുന്നത്.

ഈ നിയമം ഭൂമി സ്വന്തമാക്കുന്നതിനും, പാട്ടം വഴിയോ പണയപ്പെടുത്തി ലഭിക്കുന്ന അവകാശം വഴിയോ കൃഷിഭൂമി ലഭിക്കുന്നതിനും ബാധകമാണ്. അതുപോലെ കൃഷിഭൂമി കൈവശമാക്കുന്നതിനും സ്വന്തമാക്കുന്നതിനും ഒരു വ്യക്തി സ്വന്തമായി കൃഷി ചെയ്യുന്നവനോ (കര്‍ഷകന്‍), കുടുംബാംഗങ്ങളെ വച്ച് കൃഷി ചെയ്യിക്കുന്നവനോ, തൊഴിലാളികളെ കൂലിക്കു വച്ച്് കൃഷി ചെയ്യിക്കുന്നവനോ ആയിരിക്കണം. സ്വന്തം നിയന്ത്രണത്തിലോ, കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലോ ആയിരിക്കണം കൃഷി നടത്താന്‍. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനോ, മതപരമായ സ്ഥാപനത്തിനോ കാരുണ്യ സ്ഥാപനത്തിനോ, മുകളില്‍ പറഞ്ഞവയുടെ സൊസൈറ്റികള്‍ക്കോ, ട്രസ്റിനോ, അസോസിയേഷനോ കൃഷിഭൂമി സ്വന്തമാക്കുന്നതിനും കൈവശമാക്കുന്നതിനും അവകാശമില്ല. ഒരു കമ്പനിക്കോ സഹകരണ സംഘത്തിനോ (സഹകരണ ഫാം ഒഴിച്ച്) കൃഷിഭൂമി സ്വന്തമാക്കുന്നതിനും കൈവശമാക്കുന്നതിനും അവകാശമില്ല (സെക്ഷന്‍ 79ആ). അങ്ങനെയുള്ള കൃഷിഭൂമി സര്‍ക്കാരിന് കണ്ടുകെട്ടാം.

എന്നാല്‍ പൊതുസ്വഭാവമുള്ളതും കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനം സ്ഥാപനത്തിന്റേയോ, സൊസൈറ്റിയുടെയോ നടത്തിപ്പിനുവേണ്ടി മാത്രം ഉപയോഗിക്കുന്നതുമായ വിദ്യാഭ്യാസമോ, മതപരമോ, ചാരിറ്റബിളോ ആയ സ്ഥാപനത്തിനോ, സൊസൈറ്റിക്കോ, ട്രസ്റിനോ 20 ഏക്കര്‍ വരെ കൃഷിഭൂമി അവകാശപ്പെടുത്താം (സെക്ഷന്‍ 63 (7മ)). എന്നാല്‍ ഈ നിയമത്തിന്റെ ഇളവിന് സര്‍ക്കാരിന്റെ ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ബന്ധപ്പെട്ട അധികാരികളുടെ തീരുമാനം അന്തിമം ആയിരിക്കും. ഇങ്ങനെയല്ലാതെയുള്ള ഭൂമിയാണെങ്കില്‍ സര്‍ക്കാരിന് കണ്ടുകെട്ടാം.

അതുപോലെ കൃഷിഭൂമി മറ്റൊരാള്‍ക്ക് വില്‍ക്കുകയോ, ദാനം ചെയ്യുകയോ, കൈമാറ്റം ചെയ്യുകയോ, പണയപ്പെടുത്തി അവകാശം നല്‍കുകയോ ചെയ്യണമെങ്കില്‍ വാങ്ങുന്നയാള്‍ ഒരു കര്‍ഷകനായിരിക്കണം. അല്ലെങ്കില്‍ കര്‍ഷകതൊഴിലാളിയായിരിക്കണം. സെക്ഷന്‍ 79അ, സെക്ഷന്‍ 79ആ അനുസരിച്ച്് യോഗ്യതയുള്ള ആളായിരിക്കണം. ഭൂപരിധിനിയമത്തിന്റെ പരിധിയുള്ള ആളായിരിക്കണം (സെക്ഷന്‍ 80). എന്നാല്‍ ഈ ഭൂമിയുടെ അധികാരപരിധിയിലുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഈ നിയമത്തിന് ഇളവ് നല്‍കുവാന്‍ അധികാരമുണ്ട്.

എന്നാല്‍ സര്‍ക്കാരിന് സെക്ഷന്‍ 63 (ഭൂപരിധി), സെക്ഷന്‍ 79അ, സെക്ഷന്‍ 79ആ, സെക്ഷന്‍ 80 എന്നീ വകുപ്പുകള്‍ക്ക് വിജ്ഞാപനം വഴി കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഒഴിവാക്കുവാന്‍ അധികാരം ഉണ്ട് (സെക്ഷന്‍ 109). വ്യവസായ വികസനത്തിന് 40 ഏക്കര്‍ വരെയും, കേന്ദ്രത്തിന്റെയോ സ്റേറ്റിന്റെയോ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി എട്ട് ഏക്കര്‍ വരെയും അംഗീകൃത രജിസ്റ്റേഡ് സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങള്‍ക്ക് കാര്‍ഷികേതര ആവശ്യത്തിന് രണ്ട് ഏക്കര്‍ വരെയും, തോട്ടകൃഷിക്കും, പൂന്തോട്ടകൃഷിക്കും കാര്‍ഷിക വ്യവസായങ്ങള്‍ക്കും 40 ഏക്കര്‍ വരെയും, സര്‍ക്കാരിന്റെ അംഗീകാരമുള്ള വീടു നിര്‍മ്മാണ പദ്ധതികള്‍ക്ക് 20 ഏക്കര്‍ വരെയും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കൃഷിഭൂമി വിജ്ഞാപനം വഴി ഒഴിവാക്കി കൊടുക്കുവാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. അതുപോലെ തന്നെ ഭൂമിയുടെ അധികാരപരിധിയിലുളള ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച്് വ്യവസായ വികസനത്തിന് 20 ഏക്കര്‍ വരെയും, കേന്ദ്രത്തിന്റെയോ സ്റേറ്റിന്റെയോ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാല് ഏക്കര്‍ വരെയും, അംഗീകൃത രജിസ്റ്റേഡ് സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങള്‍ക്ക് അരയേക്കര്‍വരെയും, സര്‍ക്കാരിന്റെ അംഗീകാരമുള്ള വീടുനിര്‍മാണപദ്ധതികള്‍ക്ക് 20 ഏക്കര്‍ വരെയും കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഒഴിവാക്കി കൊടുക്കാന്‍ അധികാരമുണ്ട്.

സര്‍ക്കാരിന് പൊതുതാത്പര്യം അനുസരിച്ച് വ്യക്തമായ കാരണത്തിന്‍മേല്‍ വിജ്ഞാപനം വഴി വകുപ്പ് (63), വകുപ്പ് (79അ), വകുപ്പ് (79ആ), വകുപ്പ് (80) തുടങ്ങിയ നിയമങ്ങള്‍ വഴിയുള്ള നിയന്ത്രണങ്ങള്‍ക്ക് ഒഴിവ് കൊടുക്കാനുള്ള അധികാരമുണ്ട്. കര്‍ണാടക ഠീിം മിറ രീൌിൃ്യ ുഹമിിശിഴ അര 1963യിലെ വ്യവസ്ഥകള്‍ക്ക്് വിധേയമായി വേണം ഒഴിവ് നല്‍കുവാന്‍. ഒഴിവ് നല്‍കിയ ഭൂമി വ്യവസ്ഥകളനുസരിച്ച് നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രസ്തുത ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. ഫോണ്‍: 9448087447

അടുത്തയാഴ്ച: കൃഷിഭൂമി പരിവര്‍ത്തനം ചെയ്യല്‍