പിയു പരീക്ഷ ഇനി സര്‍ക്കാര്‍ കോളജുകളില്‍ മാത്രം
Friday, April 15, 2016 5:34 AM IST
ബംഗളൂരു: അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ കോളജുകളില്‍ മാത്രം പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ പ്രീയൂണിവേഴ്സിറ്റി അധികൃതര്‍. തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം. ഇതനുസരിച്ച് സ്വകാര്യ കോളജുകളില്‍ ഇനിമുതല്‍ പരീക്ഷാകേന്ദ്രം ഉണ്ടാകില്ല. ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ കോളജുകളില്‍ പരീക്ഷയെഴുതാന്‍ സൌകര്യമൊരുക്കും.

സര്‍ക്കാര്‍, സ്വകാര്യ കോളജുകളടക്കം നിലവില്‍ സംസ്ഥാനത്ത് 1,032 പിയു പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. നിരവധി കോളജുകള്‍ക്ക് ഈവര്‍ഷം പരീക്ഷയെഴുതാന്‍ അനുമതി നല്കിയിരുന്നു. ഇനി ഇതു തുടരേണ്ടതില്ലെന്നാണ് തീരുമാനം.